നിരണം : കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. നിരണം ആലഞ്ചേരിൽ ജിനു ഫിലിപ്പിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ എസ് ബി ടി ജംഗ്ഷന് സമീപമായിരുന്നു സംഭവം.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ജിനുവിനെ പിന്നിൽ നിന്നും പാഞ്ഞെത്തിയ പന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു. തോളെല്ലിനും കാലിനും പരിക്കേറ്റ ജിനുവിനെ കടപ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണ ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടിപ്പോയ പന്നി കടപ്ര പതിനാലും വാർഡിൽ ഒരാളെക്കൂടി ആക്രമിച്ചതായാണ് വിവരം.