പത്തനംതിട്ട : വണ്‍ ഇന്ത്യ – വൺ പെന്‍ഷന്‍ മൂവ്‌മന്റ് അഥവാ ഒ.ഐ.ഒ.പി പത്തനംതിട്ട ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും 13 സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും.
ജില്ല പഞ്ചായത്ത് റാന്നി മണ്ഡലത്തില്‍ ബെന്നി പുത്തന്‍പറമ്പിലിനെയും തിരുവല്ല നഗരസഭയില്‍ ചെറിയാന്‍ വര്‍ഗീസ് (വാര്‍ഡ് 7), പി.വി. വര്‍ഗീസ് (11), ഏലിയാമ്മ ഐപ്പ് (3), റോയി വര്‍ഗീസ് (37), സാജു കോശി വര്‍ഗീസ് (15), രോഹിണി വര്‍ഗീസ് (34),എന്നിവരെയുമാണ് പിന്തുണയ്ക്കുന്നത്
കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ പി. ഫിലിപ് (എട്ട്), നാന്‍സി റോബിന്‍ (12), മല്ലപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഇസ്മായില്‍ റാവുത്തര്‍ (8), പി.പി. ശിവാനന്ദന്‍ (10), നിരണം ഗ്രാമപഞ്ചായത്തില്‍ പി.ജെ. കുരുവിള (11), കുളനട ഗ്രാമപഞ്ചായത്തില്‍ എന്‍.ജി. സണ്ണി (5) എന്നിവരെയുമാണ് പിന്തുണക്കുന്നത്. സ്വതന്ത്ര നിലപാട് എടുത്തിട്ടുള്ള സംഘടന മറ്റുള്ള സ്ഥലങ്ങളില്‍ മനഃസാക്ഷിക്കനുസൃതമായി വോട്ട് ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. സംഘടനയില്‍ അംഗമായവരെ ഉള്‍പ്പെടെയാണ് പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്
60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും 10,000 രൂപ പെന്‍ഷന്‍ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മുന്നോട്ടുപോകുകയാണ്. സൊസൈറ്റി രജിസ്‌ട്രേഷനോടുകൂടിയാണ് സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടന പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യപിക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ ഓഫിസ് തുറക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.