പത്തനംതിട്ട : പത്തനംതിട്ടയിൽ മഴയ്ക്ക് അൽപ്പം ശക്തി കുറഞ്ഞതോടെ പമ്പാ നദിയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. താഴ്ന്ന പ്രദേശങ്ങൾ, വയലുകൾ എന്നിവിടങ്ങളിലെ വെള്ളം അൽപ്പം താഴ്ന്നു തുടങ്ങിയിട്ടുണ്ട്. രാവിലെ തെളിഞ്ഞ കാലാവസ്ഥയാണ് പത്തനംതിട്ടയില്‍. ഇത് തുടരുകയാണെങ്കില്‍ ഇന്ന് പകല്‍കൊണ്ട് റോഡില്‍ നിന്നും വെള്ളം ഇറങ്ങും. ശബരിഗിരി ജലസംഭരണിയുടെ ഭാഗമായ പമ്പാ ഡാം തുറന്നു വിട്ടാൽ മാത്രമേ ഇനി ആശങ്കയ്ക്ക് സാധ്യത ഉണ്ടാവൂ . മഴ കനക്കാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
പമ്പാനദിയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം
RECENT NEWS
Advertisment