Thursday, January 9, 2025 12:27 pm

സ്വ​ന്തം മ​ണ്ഡ​ല​ത്തിൽ മത്സരിക്കാനാകില്ല ; സി​റ്റിം​ഗ് മെം​ബ​ർ​മാ​ർ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ഗ​ത​മാ​യ​തോ​ടെ സം​വ​ര​ണ മണ്ഡലങ്ങളും വാ​ർ​ഡു​ക​ളും നി​ശ്ച​യി​ച്ച​തി​നു പി​ന്നാ​ലെ മ​ത്സ​ര ​രം​ഗ​ത്തു വ​രാ​ൻ താത്പര്യപ്പെടുന്ന​വ​ർ അ​ണി​യ​റ​നീ​ക്കം സ​ജീ​വ​മാ​ക്കി.‌ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 16 മണ്ഡലങ്ങളി​ലും നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം മാ​റി. നി​ല​വി​ലെ ജ​ന​റ​ൽ മ​ണ്ഡ​ല​ങ്ങ​ൾ മു​ഴു​വ​ൻ സം​വ​ര​ണ​മാ​യി.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ൾ കോ​ന്നി ഒ​ഴി​കെ ജ​ന​റ​ലു​മാ​യി. ജ​ന​റ​ൽ മണ്ഡല​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്ക് മ​ത്സ​രി​ക്കാ​മെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​രാഷ്ട്രീയ​ക​ക്ഷി​ക​ൾ സി​റ്റിം​ഗ് മെം​ബ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ വ​നി​ത​ക​ളെ ജ​ന​റ​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ മത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. ഇ​തോ​ടെ സി​റ്റിം​ഗ് മെം​ബ​ർ​മാ​ർ വീ​ണ്ടും മത്സരിക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ പു​തി​യ മ​ണ്ഡ​ല​ങ്ങ​ൾ തേ​ടേ​ണ്ടി​വ​രും. തൊ​ട്ട​ടു​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​നു​കൂ​ല സാ​ധ്യ​ത ഉ​യ​രു​ന്നു​വെ​ന്ന​താ​ണ് ഇ​വ​ർ​ക്ക് ആശ്വാസമാകു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ലെ മെം​ബ​ർ​മാ​രി​ൽ ന​ല്ലൊ​രു​പ​ങ്കും ഇ​നി മത്സരിക്കുന്നില്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. ‌

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്  അ​ന്ന​പൂ​ർ​ണാ​ദേ​വി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന കോ​യി​പ്രം മണ്ഡ​ലം ഇ​ത്ത​വ​ണ ജ​ന​റ​ൽ പ​ട്ടി​ക​യി​ലാ​ണ്. വൈ​സ് പ്ര​സി​ഡ​ന്റ്  ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടു​ർ പ്ര​തി​നി​ധാ​നം ചെ​യ്തി​രു​ന്ന കോ​ഴ​ഞ്ചേ​രി വ​നി​താ സം​വ​ര​ണ​വു​മാ​യി. ജോ​ർ​ജ്ജ് മാ​മ്മ​ൻ കൊണ്ടുരി​ന് വേ​ണ​മെ​ങ്കി​ൽ കോ​യി​പ്ര​ത്ത് ഒ​രു മ​ത്സ​ര​മാ​കാം. പ​ക്ഷേ പാ​ർ​ട്ടി​യി​ൽ അ​നു​കൂ​ല സാ​ഹ​ച​ര്യം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. ‌

പൊ​തു​ മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റെ​ജി തോ​മ​സ് പ്ര​തി​നി​ധാ​നം ചെ​യ്ത ആനിക്കാ​ട് പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യി. നി​ല​വി​ലെ പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ മ​ണ്ഡ​ല​മാ​യ മ​ല​യാ​ല​പ്പു​ഴ ജ​ന​റ​ൽ പ​ട്ടി​ക​യി​ലാ​യി. ഇ​വി​ടെ മ​ത്സ​രി​ച്ചി​രു​ന്ന​ത് കെ.​ജി. അനിതയാ​ണ്. കെ.​ജി. അ​നി​ത പ​ട്ടി​ക​ജാ​തി വ​നി​ത മ​ണ്ഡ​ല​ത്തി​ലും എം.​ജി. ക​ണ്ണ​ൻ പട്ടികജാതി മ​ണ്ഡ​ല​ത്തി​ലും തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ അംഗമായിരുന്നു. ക​ണ്ണ​ൻ പ്ര​തി​നി​ധാ​നം ചെ​യ്തി​രു​ന്ന അ​ങ്ങാ​ടി​ക്കു പ​ക​രം ഇ​ത്ത​വ​ണ കോ​ന്നി​യാ​ണ് പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. അ​നി​ത​യും ക​ണ്ണ​നും ഇ​ത്ത​വ​ണ മ​ത്സ​ര​ രം​ഗ​ത്തു​ണ്ടാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

നി​ല​വി​ൽ വ​നി​താ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​യി​രു​ന്ന റാ​ന്നി, പ്ര​മാ​ടം, മ​ല​യാ​ല​പ്പു​ഴ, കു​ള​ന​ട, ഏനാ​ത്ത് എ​ന്നി​വ​യാ​ണ് ജ​ന​റ​ൽ മ​ണ്ഡ​ല​ങ്ങ​ളാ​യി മാ​റു​ന്ന​ത്. ‌ പു​ളി​ക്കീ​ഴ്, മ​ല്ല​പ്പ​ള്ളി, പള്ളിക്കൽ, അ​ങ്ങാ​ടി, ചി​റ്റാ​ർ, കൊ​ടു​മ​ണ്‍ എ​ന്നി​വ​യാ​ണ് ജ​ന​റ​ൽ മ​ണ്ഡ​ല​ങ്ങ​ൾ. ജി​ല്ലാ പഞ്ചായ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ച സം​വ​ര​ണ​മാ​കു​മോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. നി​ല​വി​ൽ വ​നി​താ സംവരണമായതിനാ​ൽ ജ​ന​റ​ൽ പ​ട്ടി​ക​യി​ലേ​ക്കു മാ​റാ​മെ​ങ്കി​ലും പ​ട്ടി​ക​ജാ​തി സംവരണമാകാനു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 280...

പണയം വീണ്ടെടുക്കാനുള്ള അവകാശം ലേലനോട്ടീസ് വരെ മാത്രമെന്ന് സുപ്രീംകോടതി

0
ന്യൂഡല്‍ഹി : പണയപ്പെടുത്തിയ സ്വത്ത് വീണ്ടെടുക്കുന്നതിനുള്ള ഉടമയുടെ അവകാശം ധനകാര്യസ്ഥാപനം...

സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

0
കണ്ണൂർ : കണ്ണൂർ പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. കല്യാശ്ശേരി...

ഓമല്ലൂർ ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

0
പത്തനംതിട്ട : ഓമല്ലൂർ ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ ഇന്നും നാളെയുമായി നടക്കുന്ന...