പത്തനംതിട്ട : റാന്നി അടിച്ചിപ്പുഴയിൽ യുവതിയുടെ വീട്ടിൽ അയൽ വീട്ടുകാരൻ അതിക്രമിച്ച് കയറിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഈട്ടിമ്മൂട്ടിൽ ശ്രീനി ശ്രീധരൻ എന്ന യുവതിയുടെ വീട്ടിലാണ് അയൽ വീട്ടുകാരൻ ആക്രമിച്ചു കയറിയത്. വീട്ടിൽ പണിക്കെത്തിയ യുവാവിനേയും ഇയാൾ മർദ്ദിച്ച് അവശനാക്കി. ഹോം നഴ്സായ ശ്രീനി തനിച്ചാണ് താമസം. വീട് പണി നടക്കുന്നതിനാൽ നിരവധി ജോലി ബാക്കിയുണ്ടായിരുന്നു. അതിനാണ് യുവാവ് എത്തിയതെന്ന് വീട്ടുടമ ശ്രീനി പറയുന്നു. ശ്രീനിയുടെ വീടിന്റെ ജനലുകളും സ്വിച്ച് ബോർഡുകളും കസേരകളും തല്ലി തകർത്തിട്ടുണ്ട്. യുവതി മുമ്പും അയൽവാസിയുടെ പേരിൽ കേസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ റാന്നി പോലീസ് കേസെടുത്തു.
റാന്നിയില്‍ യുവതിയുടെ വീടിനു നേരെ അയൽവാസിയുടെ ആക്രമണം
RECENT NEWS
Advertisment