റാന്നിയില്‍ യുവതിയുടെ വീടിനു നേരെ അയൽവാസിയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി അടിച്ചിപ്പുഴയിൽ യുവതിയുടെ വീട്ടിൽ അയൽ വീട്ടുകാരൻ അതിക്രമിച്ച് കയറിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഈട്ടിമ്മൂട്ടിൽ ശ്രീനി ശ്രീധരൻ എന്ന യുവതിയുടെ വീട്ടിലാണ് അയൽ വീട്ടുകാരൻ ആക്രമിച്ചു കയറിയത്. വീട്ടിൽ പണിക്കെത്തിയ യുവാവിനേയും ഇയാൾ മർദ്ദിച്ച് അവശനാക്കി. ഹോം നഴ്സായ ശ്രീനി തനിച്ചാണ് താമസം. വീട് പണി നടക്കുന്നതിനാൽ നിരവധി ജോലി ബാക്കിയുണ്ടായിരുന്നു. അതിനാണ് യുവാവ് എത്തിയതെന്ന് വീട്ടുടമ ശ്രീനി പറയുന്നു. ശ്രീനിയുടെ വീടിന്റെ ജനലുകളും സ്വിച്ച് ബോർഡുകളും കസേരകളും തല്ലി തകർത്തിട്ടുണ്ട്. യുവതി മുമ്പും അയൽവാസിയുടെ പേരിൽ കേസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ റാന്നി പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...

ഓണാഘോഷത്തിന് ജമന്തിപ്പൂക്കളുടെ വിളവെടുപ്പ്

0
കൈപ്പട്ടൂർ: കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്...