റാന്നി : ചെട്ടിമുക്ക് ജംക്‌ഷന് സമീപം റോഡിൽ രൂപപ്പെട്ട കുഴി വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. പേട്ട–ചെട്ടിമുക്ക് റോഡിലാണ് കുഴി രൂപപ്പെട്ടത്. അങ്ങാടി ജലപദ്ധതിയുടെ പൊട്ടിയ പൈപ്പ് നന്നാക്കാനെടുത്ത കുഴി ഇടിഞ്ഞു താഴ്ന്നാണ് ഉണ്ടായത്. വാഹനങ്ങൾ വശത്തേക്ക് ഒതുക്കിയാൽ കുഴിയിൽ ചാടും. കമ്പിൽ ചുവന്ന തുണി ചുറ്റി സമീപവാസികൾ അപകട മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അധികൃതർ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
,