റാ​ന്നി​യി​ലെ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യം കുമിഞ്ഞുകൂടുന്നു

For full experience, Download our mobile application:
Get it on Google Play
റാ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ല്ലാ​ത്തതു കാ​ര​ണം ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ത്തും മാ​ലി​ന്യ​ങ്ങ​ള്‍ കു​മി​ഞ്ഞു​കൂ​ടു​ന്നു. മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​നു​വേ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ സ​മീ​പം പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​നോ​ടു ചേ​ര്‍​ന്ന് ഷെ​ഡ് നി​ര്‍​മി​ച്ചു വ​രു​ന്ന​തി​നാ​ല്‍ സം​സ്‌​ക​ര​ണ​പ​ദ്ധ​തി ന​ട​പ്പാ​കാ​ത്ത​താണ് മാ​ലി​ന്യ​ങ്ങ​ള്‍ വ​ഴി​യോ​ര​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ ഇ​ട​നാ​ഴി​ക​ളി​ലും കു​മി​ഞ്ഞു​കൂ​ടാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. പെ​രു​മ്പു​ഴ ബ​സ് സ്റ്റാ​ന്‍​ഡി​ലെ പ​ഞ്ചാ​യ​ത്തു വ​ക ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നി​ലാ​യി ഇ​ട​നാ​ഴി​യി​ല്‍ വ​ലി​യ തോ​തി​ല്‍ മാ​ലി​ന്യ കൂ​മ്പാ​രം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ‌
ഗ​വ​ണ്‍​മെ​ന്‍റ് ഐ​റ്റി​ഐ അ​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ്. മ​ഴ പെ​യ്തു ക​ഴി​ഞ്ഞാ​ല്‍ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ അ​ഴു​കി​യു​ള്ള ദു​ര്‍​ഗ​ന്ധം കാ​ര​ണം ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ടൗ​ണി​ലെ അ​ട​ക്കം പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് സം​സ്‌​ക​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഹ​രി​ത ക​ര്‍​മ​സേ​ന പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ ഫ​ലം കാ​ണു​ന്നി​ല്ലാ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. എ​ന്നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യെ ഏ​ല്പി​ക്കു​ന്നു​ണ്ട​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.‌
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ

0
കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല...

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം ; ടി ജി മോഹൻദാസിനെതിരെ...

0
തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശത്തിൽ ആർഎസ്എസ്...

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...