പത്തനംതിട്ട: ഇ പോസ് മെഷീനിൽ ബില്ല് ചെയ്യാൻ കഴിയാത്തത് മൂലം അടൂർ താലൂക്കിലെ ചില റേഷൻ കടകളിൽ മഞ്ഞ, പിങ്ക് കാർഡുടമകൾക്കുള്ള ഗോതമ്പ് പൊടി വിതരണം ചെയ്യാൻ കഴിയുന്നില്ല. ആവശ്യത്തിന് ഗോതമ്പ് പൊടി കടകളിൽ സ്റ്റോറ്റോക്കുണ്ടെങ്കിലും ബില്ലിംഗിലെ പ്രശ്നം കാര ണം വിതരണം നടക്കുന്നില്ല.
മഞ്ഞ, പിങ്ക് കാർഡിന് കഴിഞ്ഞ മാസത്തെ ഗോതമ്പ് പൊടി വിഹിതം ഉൾപ്പടെ രണ്ട് പായ്ക്കറ്റ് ഗോതമ്പ് പൊടിയാണ് അനുവദിച്ചുവന്നത്. എ. വൈ. പി.എച്ച് പദ്ധതി പ്രകാരമുള്ള ഗോതമ്പ് പൊടി ബില്ല് ചെയ്യുമ്പോൾ വെള്ള, നീല കാർഡുകാരുടെ വിഹിതത്തിലെ ഗോതമ്പ് പൊടി സ്റ്റോക്കിലേക്ക് പോകു ന്നതാണ് പ്രശ്നമെന്ന് വ്യാപാരികൾ പറയുന്നു. ഇക്കുറി നീല, വെള്ള കാർഡുടമകൾക്ക് റേഷൻ വിഹിത മായി കുത്തരിയില്ല. കുത്തരി റേഷൻ കടകളിൽ സ്റ്റോക്കു ണ്ടെന്ന് ചൂണ്ടിക്കാട്ടി നീല, വെള്ള കാർഡുടമകൾ റേഷൻ വ്യാപാരികളുമായി തർക്കങ്ങളും ഉണ്ടാകാറുണ്ട്.