തിരുവല്ല : ശബരിമല തീർത്ഥാടനം ലക്ഷ്യമാക്കി തീർത്ഥാടകർക്കായി തിരുവല്ല നഗരസഭയുടെ നേതൃത്വത്തിലുള്ള ഇടത്താവള നിർമ്മാണത്തിന് തുടക്കമായി. ബി വൺ ബി ടു റോഡിൽ നഗരസഭ വിട്ടുനൽകിയ പത്ത് സെൻ്റ് ഭൂമിയിലാണ് എഴുപത്തി അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുന്നത്.
ശബരിമല തീർത്ഥാടന കാലത്തിനു ശേഷവും മറ്റു ആവശ്യങ്ങൾക്കു കൂടി ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് കെട്ടിടത്തിൻ്റെ നിർമ്മാണം. ഇരുനിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ താഴെയുള്ള നിലയിൽ പാചകപ്പുരയും സദ്യാലയവും ശൗചാലയങ്ങളും താമസ യോഗ്യമായ രണ്ടം മുറികളും ഉണ്ടായിരിക്കും. മുകളിലെ നിലയിൽ ഓഡിറ്റോറിയവും ഉണ്ടായിരിക്കും. അടുത്ത ആറു മാസത്തിനകം കെട്ടിട നിർമ്മാണം പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.