വടശ്ശേരിക്കര: തരിശുഭൂമി കൃഷിത്തോട്ടം പദ്ധതിയിൽ വടശ്ശേരിക്കര ബൗണ്ടറി ഭാഗത്ത് കൃഷിയിടം വിളവെടുക്കാറായപ്പോൾ കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചു. കർഷകരായ മോഹനൻ പിള്ള, സോമരാജൻ, തോമസുകുട്ടി, സോമൻ എന്നിവർ ചേർന്ന് വർഷങ്ങളായി തരിശുകിടന്ന നിലമൊരുക്കി കപ്പ, കാച്ചിൽ, ചേമ്പ്, വാഴ തുടങ്ങിയവയാണ് വിളയിച്ചത്. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കർഷകരെ കടക്കെണിയിലാക്കി കാട്ടുപന്നികൾ വിളനശിപ്പിച്ചത്. വടശ്ശേരിക്കരയിൽ ടൗണിനോട് ചേർന്നുള്ള കൃഷികളും പന്നിശല്യത്തിൽ നശിച്ചിട്ടും ബന്ധപ്പെട്ടവർ ഇടപെടുന്നില്ലെന്നാണ് കർഷകരുടെ പരാതി
വടശ്ശേരിക്കരയിൽ കൃഷിഭൂമി കാട്ടുപന്നികൾ നശിപ്പിച്ചു
RECENT NEWS
Advertisment