Wednesday, May 14, 2025 5:14 am

പത്തനംതിട്ട ഇനി മുതൽ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരസഭ ; നഗരസഭാ ചെയർമാൻ പ്രഖ്യാപനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരസഭയായി പ്രഖ്യാപിച്ചു. കുമ്പഴയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പ്രഖ്യാപനം നടത്തി. മാലിന്യ കൂനകൾ നിറഞ്ഞ നഗരത്തിൽ നിന്ന് നാലു വർഷം കൊണ്ട് സമ്പൂർണ്ണ മാലിന്യമുക്ത ഹരിത നഗരമായി മാറാൻ കഴിഞ്ഞത് ചിട്ടയും കാര്യക്ഷമവുമായ പ്രവർത്തനം കൂട്ടായി ഏറ്റെടുത്ത് നടപ്പിലാക്കിയതിലൂടെയാണ്. ശാസ്ത്രീയ മാലിന്യ സംസ്കരണം ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്ന ജനങ്ങളും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന ഭരണസമിതിയും ഒറ്റക്കെട്ടായി നിന്നെങ്കിൽ മാത്രമേ ഈ രംഗത്ത് മുന്നോട്ടുപോക്ക് സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ നഗരസഭയിലെ മൂന്ന് കോളജുകളെ ഹരിത കലാലയങ്ങളായി പ്രഖ്യാപിച്ചു. ഹരിത ഓഫീസ്, ഹരിത വിദ്യാലയം എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി സഹകരിച്ച ശുചിത്വമിഷൻ, നഗരസഭാ ഹരിതകർമ സേന, ശുചീകരണ തൊഴിലാളികൾ, നഗരസഭാ ഡ്രൈവർമാർ, ക്ലീൻ കേരള കമ്പനി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ അസൂത്രണ സമിതികൾ പി കെ അനീഷ്, കൗൺസിലർ ആർ സാബു, ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ അനിൽകുമാർ, മുസലിയാർ കോളജ് ചെയർമാൻ പി ഐ മുഹമ്മദ് ഷെരീഫ്, പ്രിൻസിപ്പൽ പ്രിയ ജി ദാസ്, ക്ലീൻ സിറ്റി മാനേജർ വിനോദ് കുമാർ എം പി, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, ജെ എച്ച് ഐ സന്തോഷ്, മുസ്ലിയാർ കോളേജ് എൻഎസ്എസ് കോഡിനേറ്റർ ജിസ്മോൾ ടി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ...

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന...

വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി...

0
തിരുവനന്തപുരം : കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല്...

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...