Friday, April 4, 2025 10:14 am

കുരുമ്പൻമൂഴി കടവിൽ ഇനിയും യാഥാർഥ്യമാകാതെ പാലം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പാനദിയിലെ കുരുമ്പൻമൂഴി കടവിൽ പാലം ഉയരുമോ എന്ന കുരുമ്പൻമൂഴി, മണക്കയം നിവാസികളുടെ ചോദ്യത്തിന് ഇനിയും പരിഹാരമായില്ല. നാറാണംമൂഴി പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് കുരുമ്പൻമൂഴിയും മണക്കയവും. 6 പതിറ്റാണ്ടുകൾക്കു മുൻപ് ജനവാസം തുടങ്ങിയതാണ് ഇവിടെ. ഗ്രാമീണർക്ക് പുറംനാടുകളിൽ എത്തണമെങ്കിൽ പമ്പാനദി കടക്കണം. ജനകീയ പങ്കാളിത്തത്തോടെ കോസ്‌വേ നിർമിക്കും മുൻപു വരെ വള്ളത്തിലും ചങ്ങാടത്തിലുമായിരുന്നു മറുകരയെത്തിയിരുന്നത്.

ആറിനു കുറുകെ കോസ്‌വേ ഉയർന്നെങ്കിലും വെള്ളപ്പൊക്കത്തിൽ കുരുമ്പൻമൂഴിയും മണക്കയവും ഒറ്റപ്പെടും. മഹാപ്രളയത്തിൽ ദിവസങ്ങളോളം ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ കോസ്‌വേയുടെ സ്ഥാനത്ത് പാലം ഉയരണം. സർക്കാർ പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും തുടർ നടപടി വൈകുകയാണ്.

പാലത്തിനു പകരം നിലവിലെ കോസ്‌വേയുടെ ഉയരം കൂട്ടാനും കഴിയും. ഉപരിതലത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി മാറ്റിയ ശേഷം ഉയരം കൂട്ടാവുന്ന വിധത്തിലാണ് കോസ്‌വേയുടെ നിർമിതി. ഇതിന് അടിത്തറയുടെ ഉറപ്പ് പരിശോധിച്ച് സർക്കാർ അംഗീകൃത എക്സിക്യൂട്ടീവ് എൻജിനീയർ സർട്ടിഫിക്കറ്റ് നൽകിയാൽ മതി. പാലം യാഥാർത്ഥ്യമാകാനുള്ള കാത്തിരിപ്പിലാണ് പ്രദേശവാസികൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ

0
തിരുവനന്തപുരം : കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം...

ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും : കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
എറണാകുളം : വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായതില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി...

സംസ്ഥാനത്ത് പുക പരിശോധിക്കാത്ത വാഹനങ്ങൾ ഏറുന്നു ; കണക്കില്ലാതെ മോട്ടോർവാഹന വകുപ്പ്

0
കണ്ണൂർ: സംസ്ഥാനത്ത് പുകപരിശോധന നടത്താതെ നിരത്തിലോടുന്ന വാഹനങ്ങൾ ഏറുന്നു. എന്നാൽ മോട്ടോർവാഹന...

വഖഫ് ബിൽ നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ദില്ലി : സാമൂഹിക സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബിൽ...