പത്തനംതിട്ട : പത്തനംതിട്ട പൗരസമിതി പ്രസിഡന്റ് അഴുർ മനാഴികിഴേതിൽ പി രാമചന്ദ്രൻനായർ (85) നിര്യാതനായി. അഴുർ 1447 നമ്പർ എൻ.എസ്. എസ് കരയോഗം പ്രസിഡന്റാണ്. സംസ്കാരം പിന്നീട്. പരേതയായ മണിയമ്മയാണ് ഭാര്യ. മക്കൾ: ഇന്ദു ആർ, അഡ്വ: റോഷൻ നായർ (ഡി.സി.സി ജനറൽ സെക്രട്ടറി, ‘പത്തനംതിട്ട നഗരസഭാ കൗൺസിലർ) രാജേഷ് ആർ. (എസ്.ബി. ഐ ലൈഫ് പത്തനംതിട്ട) മരുമക്കൾ: ജയകുമാർ, തനുശ്രീ (അർബൻ സഹകരണ ബാങ്ക് പത്തനംതിട്ട), സ്നേഹലത.
പത്തനംതിട്ടയുടെ ജനകീയ മുഖമാണ് രാമചന്ദ്രൻ നായരുടെ മരണത്തോടെ നഷ്ടമാകുന്നത്. ജില്ലാ ആസ്ഥാനത്തിന്റെയും നഗരസഭയുടെ വികസനത്തിന് വേണ്ടി എക്കാലവും നില കൊണ്ടയാളായിരുന്നു അദ്ദേഹം. വർഷങ്ങളായി പത്തനംതിട്ട പൗരസമിതിയുടെ പ്രസിഡൻറായിരുന്നു. ടൗൺഹാളിൽ നടന്ന ലഹരിക്കെതിരേ പ്രൗഡ് കേരളയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹം പോലീസ് സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞു വീണത്.