Saturday, April 5, 2025 3:56 pm

വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഭീഷണിയായി കടന്നൽകൂട്

For full experience, Download our mobile application:
Get it on Google Play

വ​ട​ശ്ശേ​രി​ക്ക​ര: ക​ട​ന്ന​ൽ​കൂ​ട് ഭീ​ഷ​ണി​യാ​കു​ന്നു. മ​ണി​യാ​ർ ഡാ​മി​ന് സ​മീ​പം പ​മ്പ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഷെ​ഡി​നു​ള്ളി​ലെ വ​ൻ ക​ട​ന്ന​ൽ​ക്കൂ​ടാ​ണ് മ​ണി​യാ​റി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​ത്. മ​ണി​യാ​റി​ലെ​ത്തു​ന്ന​വ​ർ വാ​ഹ​ന​വും മ​റ്റും പാ​ർ​ക്ക് ചെ​യ്യു​ന്ന ക​വ​ല​യി​ൽ എ.​വി.​ടി​യു​ടെ ലാ​റ്റ​ക്സ് ഫാ​ക്ട​റി​യോ​ട് ചേ​ർ​ന്ന തു​റ​സ്സാ​യ ഷെ​ഡി​ലാ​ണ് ക​ട​ന്ന​ൽ കൂ​ടു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും മ​റ്റും മ​ണി​യാ​ർ ഡാ​മും തൂ​ക്കു​പാ​ല​വും കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​വും ഇ​തി​ന് സ​മീ​പ​ത്താ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ മ​ഴ പെ​യ്താ​ൽ ക​ട​ന്ന​ൽ​കൂ​ടു​ണ്ടെ​ന്ന്​ അ​റി​യാ​തെ ഷെ​ഡി​ൽ​ക​യ​റി നി​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്. എ.​വി.​ടി​യു​ടെ ഫാ​ക്ട​റി​യി​ലും പ​രി​സ​ര​ത്തു​മാ​യി എ​പ്പോ​ഴും തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

കാ​റ്റ​ടി​ച്ച്​ ഷെ​ഡിന്റെ ഷീ​റ്റു​ക​ൾ ഇ​ള​കു​ക​യോ പ​ക്ഷി​ക​ളും മ​റ്റും കൂ​ട് അ​ക്ര​മി​ക്കു​ക​യോ ചെ​യ്താ​ൽ നി​ര​വ​ധി​പേ​ർ ക​ട​ന്ന​ലാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കും. ക​ട​ന്ന​ൽ​കൂ​ട് നീ​ക്കം​ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എം എ ബേബിയുടെ ജന്മദിനം പാർട്ടി കോൺഗ്രസ് വേദിയിൽ ആഘോഷിച്ചു

0
മധുര: എം എ ബേബിയുടെ ജന്മദിനം പാർട്ടി കോൺഗ്രസ് വേദിയിൽ ആഘോഷിച്ച്...

ഒഡീഷയിൽ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ

0
തിരുവനന്തപുരം: ഒഡീഷയിൽ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ...

ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

0
അലഹബാദ്: ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. ഔദ്യോഗിക...