Tuesday, July 8, 2025 8:48 pm

കനത്ത മഴയിൽ റോഡ് തകർന്നു ; രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കനത്ത മഴയിൽ റോഡ് തകർന്നതിനെ തുടർന്ന് രോഗിയായ വീട്ടമ്മയെ ആശുപത്രിയിൽ നിന്ന് തരികെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്. കോതമം​ഗലം കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പൂയംകുട്ടിക്കു സമീപം ബ്ലാവന കടവിൽ നിന്ന് ജങ്കാറിൽ പുഴ വട്ടം കടന്ന് 14 കിലോമീറ്റർ ദുർഘടമായ കാട്ടുപാതയിലൂടെ ജീപ്പിൽ സഞ്ചരിച്ചാണ് തേര കുടിയിലെത്തുന്നത്. എന്നാൽ തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് പാച്ചാംപള്ളി തോട് മുതൽ തളരംപഴം മരം വരെ രണ്ട് കിലോമീറ്റർ റോഡ് കുത്തിയൊലിച്ചു പോവുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയെ രണ്ട് കിലോമീറ്ററോളം ദൂരം ചുമന്ന് വീട്ടിലെത്തിക്കേണ്ടി വന്നത്. ശ്വാസതടസം ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മയെ പാച്ചാംപള്ളി തോട് വരെ ജീപ്പിലെത്തിച്ചു. അതിന് ശേഷം മരക്കമ്പുകൾ കൊണ്ട് കെട്ടി ഉണ്ടാക്കി അതിൽ കിടത്തി ചുമന്നാണ് വീട്ടിലെത്തിച്ചത്. കനത്ത മഴയെ തുടർന്ന് കാട്ടുപാതയുടെ പല ഭാഗങ്ങളും തകർന്നാണ് കിടക്കുന്നത്.

ആശുപത്രിയിൽ പോകുന്നതിനും വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനു മൊക്കെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് ഈ വഴി. കയറ്റവും ഇറക്കവുമെല്ലാമുള്ള കാട്ടുപാതയിലൂടെയാണ് ഇപ്പോഴത്തെ യാത്ര. ആശുപത്രി കേസുകളടക്കം വരുമ്പോൾ ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയാണ്. റോഡ് നന്നാക്കുന്നതിന് എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്ന് തേര ആദിവാസി കോളനി ഊരുമൂപ്പൻ ലക്ഷ്മണൻ സവർണ്ണൻ പറഞ്ഞു. എല്ലാവർഷം റോഡ് നന്നാക്കി തരണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടാകുന്നില്ലെന്നും ഊരുമൂപ്പൻ പറഞ്ഞു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അപകടം

0
തൃശ്ശൂർ: തൃശ്ശൂർ പാണഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അപകടം....

സംസ്ഥാനത്ത് 9 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും വേഗതയേറിയ കാറ്റിനും സാധ്യത

0
കോട്ടയം: സംസ്ഥാനത്ത് 9 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ...

കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം

0
കൊച്ചി: കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം. ഹൈ ടെൻഷൻ ലൈനിന് തീപിടിച്ചു....