പുല്ലാട് ഉപജില്ലയിലെ സ്കൂളുകൾ ഇ-മാലിന്യ വിമുക്തമായി

For full experience, Download our mobile application:
Get it on Google Play

വള്ളംകുളം : പുല്ലാട് ഉപജില്ലയിലെ സ്കൂളുകൾ ഇ-മാലിന്യ വിമുക്തമായി.സ്കൂളുകളിൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന ഇലക്ട്രോണിക്സ് മാലിന്യങ്ങൾ ശേഖരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ക്ലീൻ കേരളാ കമ്പനിക്ക് കൈമാറി. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവർ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണു സ്കൂളുകളിലെ ഇ-മാലിന്യം ശേഖരിച്ചത്. പുല്ലാട് ഉപജില്ലയിലെ 48 പ്രൈമറി, 10 ഹൈസ്കൂളുകൾ എന്നിവിടങ്ങളിൽ 15 വർഷത്തിലേറെയായി കിടന്ന മാലിന്യങ്ങളാണ് ശേഖരിച്ചത്. ലാപ്ടോപ്, കംപ്യൂട്ടറുകൾ, ടിവികൾ, യുപിഎസ്, ബാറ്ററികൾ തുടങ്ങിയവ എങ്ങിനെ നീക്കം ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടിയ അധികൃതർക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ‌ സി.വി.സജീവാണു ക്ലീൻ കേരള കമ്പനിയുമായി ചർച്ച നടത്തി മാലിന്യശേഖരണത്തിനു വഴിയൊരുക്കിയത്.

ഓരോ വിദ്യാലയങ്ങളിൽ നിന്ന് ഇ-മാലിന്യങ്ങൾ വള്ളംകുളം ഗവ. യുപി സ്കൂൾ, പുല്ലാട് ഗവ. മോഡൽ യുപി സ്കൂൾ എന്നിവിടങ്ങളിൽ എത്തിച്ച് അവിടെ നിന്നു ക്ലീൻ കേരള കമ്പനി ശേഖരിച്ചാണു ശാസ്ത്രീയ സംസ്കരണത്തിനയച്ചത്. 3 ടൺ മാലിന്യങ്ങളാണു ശേഖരിച്ചത്. വള്ളംകുളം ഗവ.യു.പി. സ്കൂളിൽ ശേഖരിച്ച ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ നായർ ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ എം.ബി.ദിലീപ് കുമാറിന് കൈമാറി. സ്കൂൾ പ്രഥമാധ്യാപിക സിന്ധു എലിസബത്ത് ബാബു ഷാന്റി എൽ.ബിജു. സി.ജി.ചിത്ര എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണം; ഡോ. റാമിന്റെ അറസ്റ്റിൽ നിർദ്ദേശവുമായി ഹൈക്കോടതി

0
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ...

ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

0
തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ...

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...