കോട്ടയം : ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുമ്പായി അവര്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ തീയതികളില്‍ നിശിചിത സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു.
2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ മാര്‍ച്ച് എട്ടു വരെ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍ അവിടെ അവര്‍ ചെലവഴിച്ച സമയം എന്നിവയാണ് ചാര്‍ട്ടില്‍ വിവരിക്കുന്നത്. രോഗിയുടെ കോഡ് R1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ സഞ്ചരിച്ച തിയതിയും സ്ഥലവും ആണ്.