ജറുസലേം: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ജറൂസലേം ഓർത്തഡോക്സ് സഭാധിപൻ പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമന്റെ നേതൃത്വത്തിൽ പ്രാർഥനായോഗവും അനുസ്മരണസമ്മേളനവും നടത്തി. യേശുവിനെ ക്രൂശിക്കുകയും പിന്നീട് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്ന ഹോളി സെപൽച്ചർ ദേവാലയത്തിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു പ്രാർത്ഥന. വ്യാഴാഴ്ച സെന്റ് പോർഫിറിയസ് ഓർത്തഡോക്‌സ് പള്ളി കോമ്പൗണ്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 18 പേർക്കും ഗസ്സയിൽ ഇതുവരെ ഇരയാക്കപ്പെട്ടവർക്കും വേണ്ടിയാണ് പ്രാർഥന നടത്തിയതെന്ന് ജറൂസലേം പാത്രിയാർക്കീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അയൽക്കാരോട് വിദ്വേഷം പുലർത്തുന്നവരിൽ, പ്രത്യേകിച്ച് ഇപ്പോൾ യുദ്ധത്തിലേർപ്പെടുകയും യുദ്ധത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നവരിൽ സമാധാനപരമായ ജീവിതത്തിനുള്ള ആഗ്രഹം ഉണർത്താൻ ദൈവത്തോട് പ്രാർഥിച്ചതായി പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമൻ പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033