Saturday, May 10, 2025 9:56 am

സിനിമ – സീരിയല്‍ – നാടക നടന്‍ പട്ടത്ത് ചന്ദ്രന്‍ (59) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സിനിമ, സീരിയല്‍, നാടക മേഖലകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ പട്ടത്ത് ചന്ദ്രന്‍ (59) അന്തരിച്ചു. ( 26.09.2021) ‘തൃശൂര്‍ ചന്ദ്രന്‍’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുളംകുന്നത്തുകാവ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.

സിനിമയിലെത്തുന്നതിനു മുന്‍പ് കേരളത്തിന്റെ പ്രൊഫഷനല്‍ നാടകവേദിയില്‍ പ്രേക്ഷകശ്രദ്ധ നേടിയ നടനായിരുന്നു ചന്ദ്രന്‍. ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002 ലെ സംസ്ഥാന സര്‍കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കലാനിലയത്തിന്റെ ഒരു നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് തന്റെ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് സത്യന്‍ അന്തിക്കാട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപുകളുടെ നാടകങ്ങളില്‍ അഭിനയിച്ചു. സിനിമാമേഖലയിലേക്ക് ഏറെ വൈകി മാത്രം എത്തിയ ചന്ദ്രന്‍ പി എന്‍ മേനോന്‍, സത്യന്‍ അന്തിക്കാട്, ഹരിഹരന്‍ എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു. ‘തോടയം’ എന്ന സീരിയലിലെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. രസതന്ത്രം, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന സിനിമകള്‍. ഭാര്യ വിജയലക്ഷ്മി. മക്കള്‍ : സൗമ്യ, വിനീഷ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ രോഗിയുടെ നില ഗുരുതരം ; മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി

0
മലപ്പുറം : നിപ സ്ഥിരീകരിച്ചു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളാഞ്ചേരി സ്വദേശിക്ക്...

കുമ്പളാംപൊയ്ക സി.എം.എസ്. ഹൈസ്‌ക്കൂള്‍ വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും സൗഹൃദകൂട്ടായ്മയുടെ വാർഷിക സമ്മേളനം ഇന്ന്

0
കുമ്പളാംപൊയ്ക : സി.എം.എസ്. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും...

പാകിസ്ഥാനിൽ പല മേഖലകളിലും രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ

0
ഇസ്ലാമാബാദ് : അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങൾക്ക് ഇന്ത്യ ശക്തമായ...

എസ്.എൻ.ഡി.പിയോഗം കോ​ഴ​ഞ്ചേ​രി ശാ​ഖയിലെ ഗു​രു മ​ന്ദി​ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ വാർ​ഷികം നടന്നു

0
കോ​ഴ​ഞ്ചേ​രി : എസ്.എൻ.ഡി.പിയോഗം കോ​ഴ​ഞ്ചേ​രി യൂ​ണി​യ​നി​ലെ 1931 ​ാം ശാ​ഖയിലെ...