പത്തനംതിട്ട : ജില്ലാതല പട്ടയമേള 23ന് രാവിലെ 11 ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ റവന്യൂ-ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ പി.ബി നൂഹ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം.എല്‍.എ മാരായ മാത്യു ടി തോമസ്, ചിറ്റയം ഗോപകുമാര്‍, രാജു എബ്രഹാം, കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, മുന്‍സിപ്പല്‍ വാര്‍ഡ് മെംബര്‍ സുശീല പുഷ്പന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമയബന്ധിതമായി പട്ടയം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ നാളെ പട്ടയ വിതരണം നടക്കുക. കേരളത്തിലെ ഭൂരഹിതരായ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂപ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ തീര്‍പ്പുകല്‍പ്പിക്കാതിരുന്ന ഭൂപ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമാണു പട്ടയമേളയിലൂടെ ലഭ്യമാകുക.