പത്ഥ്യോപദേശ വിശ്വാസികൾ നിർമ്മലവും പരിശുദ്ധവുമായ ദൈവവചനത്തിന്റെ വക്താക്കൾ : ബിഷപ്പ് ഡോ. തോമസ് എബ്രഹാം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇവാൻജലിക്കൽ സഭയുടെ ആവിർഭാവത്തിന് കാരണമായ പത്ഥ്യോപദേശത്തിന്റെ പ്രയോക്താക്കൾ കാലത്തിനു മുമ്പേ നടന്ന കർമ്മയോഗികൾ ആയിരുന്നുവെന്നും നിർമ്മലവും പരിശുദ്ധവുമായ കലർപ്പില്ലാത്ത ദൈവത്തിന്റെ വചനങ്ങൾ വിശുദ്ധ വേദ പുസ്തകത്തിന്റെ ആധികാരികത നിലനിർത്തിക്കൊണ്ട് പിന്തുടരാനാണ് അവർ ശ്രമിച്ചതെന്നും പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം പറഞ്ഞു. സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കൺവെൻഷനോടനുബന്ധിച്ച് സഭാ ദിനത്തിൽ നടന്ന പത്ഥ്യോപദേശ സമിതി സപ്തതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു. സഭാ ദിനാചരണത്തിന്റെ ഭാഗമായി സ്തോത്ര ശുശ്രൂഷയും സഭയുടെ സംഗീത വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് മ്യൂസിക്കിന്റെ പ്രത്യേക പരിശീലനം ലഭിച്ച 70 അംഗ ഗായകസംഘവും സണ്ടേസ്കൂൾ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെട്ട ഗായകസംഘത്തിന്റെ ഗാനാലാപനവും നടന്നു.

പത്ഥ്യോപദേശത്തിന്റെ പ്രസക്തിയെകുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും നടത്തപ്പെട്ടു. പങ്കെടുത്ത സഭാ ജനങ്ങൾ സഭാ ദിന പ്രതിജ്ഞയും ഏറ്റു ചൊല്ലി. ബിഷപ്പ് ഡോ. എം.കെ കോശി, ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ, ബിഷപ്പ് ഏ. ഐ അലക്സാണ്ടർ, സഭാ സെക്രട്ടറി റവ. എബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി റവ. പി.ടി മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, സേവിനി സമാജം സെക്രട്ടറി സൂസൻ കുരുവിള, റവ. സജി മാത്യു, റവ. അനിഷ് തോമസ് ജോൺ, പ്രഫ. ജോൺ സഖറിയ, വികാരി ജനറാളന്മാരായ റവ. ടി.കെ തോമസ്, റവ. സി. കെ. ജേക്കബ്, ബൈബിൾ സൊസൈറ്റി കേരള ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആൻറണി കൂടത്തിങ്കൽ, ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രകാശ് ഏബ്രഹാം മാത്യു, റവ. ഷിബു കോരുത്, റവ. പി. ജെ സിബി, ഡോ. ദീപക്ക് ജേക്കബ് ജോൺ, പ്രഫ. മേരി ഏബ്രഹാം, കെ. എം ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

സേവനിസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വനിതാ സമ്മേളനത്തിൽ സൂസൻ കുരുവിളയും സൺഡേ സ്കൂൾ പ്രവർത്തന ബോർഡിന്റെ സമ്മേളനത്തിൽ റവ. സജി ഏബ്രഹാമും യുവജന പ്രവർത്തന ബോർഡിന്റെ അഭിമുഖ്യത്തിൽ നടത്തപ്പെട്ട യുവജന സമ്മേളനത്തിൽ റവ. അനിഷ് മാത്യുവും പ്രസംഗിച്ചു. ഹിന്ദി ബെൽറ്റ് മിഷൻ, ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളേജ്, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ്, ബസ്ക്യാമ്മ ഫെലോഷിപ്പ്, മെഡിക്കൽ ഫെലോഷിപ്പ്, ബൈബിൾ സൊസൈറ്റി എന്നിവയുടെ പ്രത്യേക യോഗങ്ങളും നടത്തപ്പെട്ടു,

കൺവെൻഷൻ നാളെ (ഞായറാഴ്ച്ച) സമാപിക്കും. രാവിലെ 7.30-ന് തിരുവത്താഴ ശുശ്രൂഷയും തുടർന്ന് സമാപന പൊതു സമ്മേളനവും നടക്കും. സുവിശേഷ പ്രവർത്തനത്തിനായി പ്രതിഷ്ഠിക്കപ്പെടുന്ന കുട്ടികളുടെ സമർപ്പണ ശുശ്രൂഷയും സുവിശേഷ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ മിഷനറി സമ്മേളനവും നടക്കും. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന സന്ദേശം നൽകും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...