Wednesday, April 16, 2025 4:25 pm

മുഖ്യമന്ത്രി വിഷംപുരണ്ട കൊടുംവഞ്ചകന്‍ : പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ വഞ്ചിച്ച മുഖ്യമന്ത്രി വിഷംപുരണ്ട കൊടുംവഞ്ചകനാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. മുഖ്യമന്ത്രിയും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറുമാണ് ചതിച്ചതെന്ന ഇരയായ പെണ്‍കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തല്‍ കേരളത്തിന്റെ സമൂഹമനസാക്ഷിക്കേറ്റ ക്ഷതം കൂടിയാണ്.

പുനരന്വേഷണം ഉറപ്പുനല്‍കി അച്ഛനമ്മമാരെ ആസൂത്രിതമായി വഞ്ചിക്കുകകയാണ് മുഖ്യമന്ത്രി ചെയ്‌തത്. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇത് ചെയ്തതെന്ന് വ്യക്തമാക്കണം. വേട്ടക്കാരനൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രി സ്ത്രീ പീഡകര്‍ക്കു സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രിയായി മാറി. കേസ് നടത്തിപ്പിലും പ്രതികളെ സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍-സിപിഎം ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ബിജെപിയുടെയും പട്ടികജാതി മോര്‍ച്ചയുടെയും നിലപാട് ശരിവെയ്ക്കുന്നതാണ് അമ്മയുടെ വെളിപ്പെടുത്തല്‍. പുന്നല ശ്രീകുമാര്‍ വാളയാറിലെ ഇരകളുടെ ചോര ഊറ്റിക്കുടിച്ച്‌ പട്ടികജാതി സമൂഹത്തെ ഒറ്റിക്കൊടുത്ത യൂദാസാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ നടത്തുന്ന സമരത്തിന് പട്ടികജാതി മോര്‍ച്ച സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.

പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം. മോഹനന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് വളയാറിലെ പെണ്‍കുട്ടികളുടെ വീട്ടിലെ സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിക്കും. കേസ് അട്ടിമറിച്ച മുഖ്യമന്ത്രിയുടെ വഞ്ചനയ്‌ക്കെതിരെ നവംബര്‍ ഒന്നിന് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ വാളയാറിലും സെക്രട്ടേറിയറ്റിനു മുന്നിലും പ്രതിഷേധ നീതി ജ്വാല സംഘടിപ്പിക്കും. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്ലാ നിയോജകമണ്ഡലം തലങ്ങളിലും പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് താപനില ഉയരുന്നു ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്...

എസ്എൻഡിപി യോഗം ചെന്നിത്തല സൗത്ത് ശാഖയിലെ ശ്രീനാരായണ കൺവെൻഷൻ തുടങ്ങി

0
മാന്നാർ : എസ്എൻഡിപി യോഗം മാന്നാർ യൂണിയനിലെ 1790-ാം നമ്പർ...

മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ല : സുപ്രിംകോടതി

0
ന്യൂഡൽഹി: മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി....

ചരിത്ര നേട്ടവുമായി അടൂര്‍ ജനറല്‍ ആശുപത്രി ; സംസ്ഥാനത്ത് ആദ്യമായി എന്‍.ക്യു.എ.എസ് , ലക്ഷ്യ...

0
അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിക്ക് ഗുണനിലവാരത്തിനുള്ള ദേശീയ അംഗീകാരങ്ങളായ നാഷണല്‍...