ബിജെപിയുടെ പ്രമുഖ നേതാവായ എം എല്‍ എ ഗീത ജെയിന്‍ ശിവസേനയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മീര-ഭയന്ദര്‍ സീറ്റില്‍ നിന്ന് വിജയിച്ച ബിജെപിയുടെ പ്രമുഖ നേതാവായ എം എല്‍ എ ഗീത ജെയിന്‍ ശിവസേനയില്‍ ചേര്‍ന്നു. മുന്‍മന്ത്രി ഏക്നാഥ് ഖഡ്സേ ബി.ജെ.പി. വിട്ട് എന്‍.സി.പി.യില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഗീതാ ജയിനും പാര്‍ട്ടിയെ കൈയ്യൊഴിയുന്നത്.

ബി.ജെ.പി.യിലെ ദേവേന്ദ്ര ഫഡ്നാവിസ് ഗ്രൂപ്പ് തന്നെ കഴിഞ്ഞ കുറെ കാലമായി ദ്രോഹിക്കുകയായിരുന്നെന്ന് കുറ്റപ്പെടുത്തിയാണ് ഖഡ്‌സെ ബി ജെ പി വിട്ടത്. എന്നാല്‍ പക പോക്കാനായി തനിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വിടാന്‍ ആര്‍ക്കെങ്കിലും ഭാവമുണ്ടെങ്കില്‍ അവര്‍ക്കെതിരായ രഹസ്യസ്വഭാവമുള്ള സി.ഡി. പുറത്തുവിടുമെന്നാണ് ഏക്നാഥ് വെല്ലുവിളിച്ചത്. ബി.ജെ.പി. നേതാവായ നരേന്ദ്ര മേത്തയുമായുള്ള ഗ്രൂപ്പ് പോരാണ് മേയര്‍ സ്ഥാനം വരെ എത്തിയിരുന്ന ഗീതാ ജയിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലെന്ന് പരാതിപ്പെട്ടാണ് ഗീത ബി ജെ പിയില്‍ നിന്നും പടിയിറങ്ങിയത്.

മീരാഭയന്തര്‍ മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ശിവസേനയ്ക്ക് ഗീതാ ജയിനിന്റെ നേതൃത്വം നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. ഗീതാ ജയിന്റെ വരവോടെ നിയമസഭയില്‍ ശിവസേനയുടെ അംഗബലം 65 ആയി ഉയര്‍ന്നു. 56 അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിയിലേക്ക് ഗീതാ ജയിന്‍ ഉള്‍പ്പെടെ ഒമ്പത്  അംഗങ്ങളാണ് പിന്നീട് എത്തിയത്. മീരാഭയന്തര്‍ നഗരസഭയില്‍ ഗീതാ ജയിനെ പിന്തുണയ്ക്കുന്ന കൂടുതല്‍ നഗരസഭാംഗങ്ങള്‍ ശിവസേനയില്‍ ചേരുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...