യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു.  പോലീസ് കേസില്‍ അകപ്പെട്ട് ജയിലിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാമെന്നു തെറ്റിദ്ധരിപ്പിച്ച്‌ പണം കവരുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണു പരാതി.

യുവതിയുടെ പരാതി സംബന്ധിച്ച് പോലീസ് അനാസ്ഥ കാട്ടുന്നത് ചൂണ്ടിക്കാട്ടി പത്തനംതിട്ട മീഡിയ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. ശല്യം തുടര്‍ന്നതോടെ ഒരാഴ്ച മുന്‍പ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ കാണാന്‍ കൊട്ടാരക്കര സബ് ജയിലിലെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച്‌ ഹോട്ടലിലെത്തിച്ച ശേഷം പ്രതി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനം തുടരുകയുമായിരുന്നു. പിന്നീട് പലതവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ഭര്‍ത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏല്‍പിച്ചിരുന്നതായും ഇയാള്‍ ഈ തുക ചില നേതാക്കള്‍ക്ക് കൈമാറിയതായും പരാതിയില്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി നേതൃത്വത്തിനിടക്കം പരാതി നല്കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും ഇതോടെയാണ് പോലീസിനെ സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. അതേസമയം പാര്‍ട്ടി നേതൃത്വത്തിനു യുവതി പരാതി നല്‍കിയിട്ടില്ലെന്നും വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായാണ് സിപിഎം നല്‍കുന്ന വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...