രാജ്യത്തിന് ആശ്വാസം : പ്രതിദിന കൊവിഡ് കണക്കിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. 24 മണിക്കൂറിനിടെ 45,149 പോസിറ്റീവ് കേസുകളും 480 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 79,09,960 ആയി. 1,19,014 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. നേരത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനരികെ വരെ എത്തിനിൽക്കുന്ന സാഹചര്യമാണ് രാജ്യത്തുണ്ടായിരുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിനരികെയാണ്. ഇത് രാജ്യത്തിന് നൽകുന്നത് വലിയ ആശ്വാസമാണ്.
ഇതിനുപുറമെ രോഗമുക്തരുടെ നിരക്ക് കൊവിഡ് രോഗികളേക്കാൾ മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,105 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 71,37,229 ആയി. 6,53,717 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,39,309 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...