ശ്രീവല്ലഭ സ്വാമിയുടെ പന്തീരായിരം വഴിപാടിനായി പടറ്റിക്കുലകള്‍ തുകലശ്ശേരി മഹാദേവക്ഷേത്രത്തില്‍ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീവല്ലഭ സ്വാമിയുടെ പ്രസിദ്ധമായ പന്തീരായിരം വഴിപാടിനായി പടറ്റിക്കുലകള്‍ തുകലശ്ശേരി മഹാദേവക്ഷേത്രത്തില്‍ എത്തിച്ചു. ശ്രീവല്ലഭ ക്ഷേത്രത്തില്‍ നിന്നും ഉപദേശക സമിതിയുടെയും തിരുവുത്സവക്കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ വാദ്യമേളങ്ങളോടെയാണ് ഭക്തജനങ്ങള്‍ ആചാരപരമായി കുലകള്‍ മഹാദേവക്ഷേത്രത്തില്‍ എത്തിച്ചത്. കൊടിയേറ്റു ദിവസമായ ചൊവ്വാഴ്ചയാണ് പന്തീരായിരം വഴിപാട്. ചൊവ്വാഴ്ച വെളുപ്പിനെ 5.15-ന് തുകലശ്ശേരി മഹാദേവനുള്ള നിത്യനിദാന വിഭവങ്ങള്‍ മഹാദേവക്ഷേത്രത്തില്‍ എത്തിക്കും. ആറിന് ചരിത്രപ്രസിദ്ധമായ പന്തീരായിരം ഘോഷയാത്ര ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.

ആദ്യത്തെ കുല തുകലശ്ശേരി മഹാദേവന് സമര്‍പ്പിക്കും. തുടര്‍ന്ന് കുട്ടകളിലും തളികകളിലും കുലകള്‍ നിറച്ച് നാമജപവും വായ്ക്കുരവയുമായി ഭക്തജനങ്ങള്‍ ഘോഷയാത്രയില്‍ പങ്കുചേരും. പള്ളിവേട്ടയാല്‍ക്കവലയിലെത്തി ഗോവിന്ദന്‍കുളങ്ങര ദേവിക്കും പഴക്കുല സമര്‍പ്പിച്ച ശേഷം ശ്രീവല്ലഭക്ഷേത്രത്തില്‍ എത്തി നമസ്‌കാര മണ്ഡപത്തില്‍ സമര്‍പ്പണം നടത്തും. തുടര്‍ന്ന് ഭഗവാന്‍ ശ്രീവല്ലഭന് നിവേദിച്ച ശേഷം പഴങ്ങള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കും. മഹാദേവക്ഷേത്രത്തില്‍ കുലകള്‍ എത്തിക്കാന്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ഷാബു ആശാരുപറമ്പില്‍, എം.എന്‍. രാജശേഖരന്‍, എം. വിഷ്ണു, ലാല്‍പ്രകാശ് മാലിയില്‍, നരേന്ദ്രന്‍ ചെമ്പകവേലില്‍, രാജീവ് തിരുവോണം, ശ്യാമള വാരിജാക്ഷന്‍, ഉഷനായര്‍, പത്മിനിയമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...