125 കിലോയോളം ഭാരമുളളയാൾ കിണറ്റിൽ ചാടി ; ഒടുവിൽ രക്ഷപെടുത്തിയത് വെള്ളം വറ്റിച്ച്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ നീറ്റുകാട്ടിൽ ഓമനയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയ 125 കിലോയോളം ഭാരമുളളയാളെ പട്ടിമറ്റം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി പോലീസിന് കൈമാറി. കോട്ടയം അതിരമ്പുഴ പുതുശ്ശേരി സ്വദേശി ആണ് കിണറ്റിൽ ചാടിയത്. ഇന്നലെ ഉച്ചയ്ക്കാണ് മൂന്ന് അടി വെള്ളവും ഏകദേശം 12 അടി താഴ്ചയുമുള്ള കിണറ്റിലേക്ക് ഇയാൾ ചാടിയത്. കിണറ്റിൽ നിന്ന് ഇയാളെ പുറത്തെടുക്കാൻ ആദ്യം അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് ശ്രമിച്ചുവെങ്കിലും 125 കിലോയോളം ഭാരമുള്ള ഇയാൾ കിണറ്റിൽ നിന്ന് കയറാൻ തയ്യാറായില്ല. പിന്നീട് അക്രമാസക്തനായി പെരുമാറുകയും ചെയ്തതോടെ സേനാംഗങ്ങൾ നേരിട്ട് കിണറ്റിലിറങ്ങുന്നതിൽ മടിച്ചു.

തുടർന്ന് കിണറ്റിലെ വെള്ളം പമ്പ് ചെയ്ത് കാലിയാക്കിയ ശേഷം വൈകിട്ട് അഞ്ച് മണിയോടെ ഇയാളെ വലിച്ച് കയറ്റി. തുടർന്ന് ഇയാളെ കുന്നത്തുനാട് പോലീസിന് കൈമാറി. പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയതായി കുന്നത്തുനാട് എസ്.എച്ച്.ഒ. എ.എസ്. അഭിലാഷ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർമാരായ ജോബി മാത്യു, ബെന്നി മാത്യൂസ്, കെ.കെ. ശ്യാംജി എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ആർ. രതീഷ്, അഖിൽ ദേവ് ഷിജിൻ, അനിൽകുമാർ സനൂപ്, പി.എം. ഷാനവാസ്, സുനിൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...