പട്യാല : പഞ്ചാബിലെ പട്യാലയില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസിന് നേരെ ആക്രമണം നടന്നു. കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ പോലീസിനെ ആക്രമിച്ചത്. പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈക്കും വെട്ടേറ്റു. ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു.
ലോക്ക്ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. അക്രമി സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഹര്‍ജീത് സിംഗ് എന്ന പോലീസ് ഓഫീസറുടെ കൈക്കാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പഞ്ചാബില്‍ ലോക്ക് ഡൗണ്‍ മെയ് 1 വരെ നീട്ടിയിരിക്കുകയാണ്.