പഞ്ചാബില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസിന് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

പട്യാല : പഞ്ചാബിലെ പട്യാലയില്‍ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസിന് നേരെ ആക്രമണം നടന്നു. കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ പോലീസിനെ ആക്രമിച്ചത്. പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈക്കും വെട്ടേറ്റു. ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു.

ലോക്ക്ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. അക്രമി സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഹര്‍ജീത് സിംഗ് എന്ന പോലീസ് ഓഫീസറുടെ കൈക്കാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പഞ്ചാബില്‍ ലോക്ക് ഡൗണ്‍ മെയ് 1 വരെ നീട്ടിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...