Friday, July 4, 2025 9:12 am

പോൾ പോഗ്ബയും ലിന്‍ഗാര്‍ഡും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ടു

For full experience, Download our mobile application:
Get it on Google Play

സൂപ്പര്‍താരങ്ങളായ പോള്‍ പോഗ്ബയും ജെസ്സി ലിന്‍ഗാര്‍ഡും ടീം വിടുകയാണെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രാൻസ് മിഡ്ഫീൽഡർ പോഗ്ബയുമായുള്ള പോഗ്ബയുടെ കരാർ ജൂണിൽ അവസാനിക്കും. 2016ൽ യുവൻറസിൽ നിന്ന് 870 കോടി രൂപയ്ക്കാണ് പോഗ്ബ യുണൈറ്റഡിലെത്തിയത്. അദ്ദേഹം യുവൻറസിലേക്ക് മടങ്ങാനാണ് സാധ്യത. ആറ് സീസണുകളിലായി 226 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളാണ് പോഗ്ബയുടെ സമ്പാദ്യം. ലീഗ് കപ്പ്, യൂറോപ്പ ലീഗ് വിജയങ്ങളിൽ അദ്ദേഹം പങ്കാളിയാണ്.

ഇന്നത്തെ ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പോഗ്ബ പരിക്ക് കാരണം കഴിഞ്ഞ സീസണിൽ മിക്ക മത്സരങ്ങളിലും കളിച്ചിരുന്നില്ല. 2011-12 സീസണിൽ ക്ലബ്ബിനായി കളിച്ച ശേഷമാണ് പോഗ്ബ യുവൻറസിനൊപ്പം ചേർന്നത്. മറുവശത്ത് ലിംഗാർഡ് വെസ്റ്റ് ഹാം യുണൈറ്റഡിലേക്ക് മാറാൻ സാധ്യതയുണ്ട്. കുറച്ച് കാലം ലോണിലാണ് അദ്ദേഹം വെസ്റ്റ് ഹാമിനായി കളിച്ചത്. യുണൈറ്റഡിന്റെ  അക്കാദമിയിൽ വളർന്ന ലിംഗാർഡ് 22 വർഷത്തെ ബന്ധത്തിനൊടുവിലാണ് ടീം വിടുന്നത്. 2011 മുതൽ യുണൈറ്റഡിനായി 149 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ലിംഗാർഡ്. 20 ഗോളുകൾ നേടി. 29 കാരനായ താരം ഇംഗ്ലണ്ട് ദേശീയ ടീമിലും അംഗമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...

ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു

0
ആലപ്പുഴ : ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ...

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ

0
കോട്ടയം : നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നവെന്ന്...