പ്രാണരക്ഷാർത്ഥമാണ് ട്രെയിനടിയിൽ കിടന്നതെന്ന് രക്ഷപെട്ട പവിത്രൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മദ്യപിച്ചിരുന്നില്ലെന്നും പ്രാണരക്ഷാർത്ഥമാണ് ട്രെയിനടിയിൽ കിടന്നതെന്നും കണ്ണൂരിൽ ചീറിപ്പാഞ്ഞെത്തിയ ട്രെയിനടിയിൽ നിന്നും രക്ഷപെട്ട പവിത്രൻ. ഭീതി ഇപ്പോഴും മാറിയിട്ടില്ലെന്നും പവിത്രൻ പറഞ്ഞു. ഫോൺ ചെയ്ത് നടന്നപ്പോൾ പെട്ടെന്ന് ട്രെയിൻ വരികയായിരുന്നു. പന്നിയാൻപാറ സ്വ​ദേശിയാണ് പവിത്രൻ. സംഭവത്തെക്കുറിച്ച് പവിത്രൻ പറയുന്നതിങ്ങനെ. ‘ഞാൻ വണ്ടി വെച്ചിട്ട് നടന്നു വരികയായിരുന്നു. പെട്ടെന്ന് മുന്നിൽ ഒരു ട്രെയിൻ വരുന്നു. ഫോണിൽ സംസാരിക്കുകയായിരുന്നു. മുന്നിൽ ട്രെയിൻ വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് അവിടെ കിടന്നു. അപ്പുറവും ഇപ്പുറവും പോകാന്‍ കഴിയുമായിരുന്നില്ല. വണ്ടി കടന്നു പോകുന്നത് വരെ തല പൊക്കാതെ അവിടെ കുമ്പിട്ട് കിടന്നു. വണ്ടി പോയിക്കഴിഞ്ഞപ്പോൾ എഴുന്നേറ്റ് നടന്നു.’

സംഭവത്തിന് ദൃക്സാക്ഷികളാരുമുണ്ടായിരുന്നില്ലെന്നും പവിത്രൻ പറയുന്നു. ദൃശ്യങ്ങൾ വ്യാപകമായതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് പല കഥകളാണ് പുറത്ത് വന്നത്. മദ്യപാനിയായ ഒരാള്‍ ട്രാക്കില്‍ കിടന്നിട്ട് എഴുന്നേറ്റ് പോയെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. മദ്യപിച്ചിരുന്നില്ലെന്നും പ്രാണരക്ഷാർത്ഥമാണ് ട്രാക്കിൽ കിടന്നതെന്നും പവിത്രൻ പറഞ്ഞു. സ്കൂൾ വാഹനത്തിലെ ക്ലീനറാണ് പവിത്രൻ. വീഡിയോ കണ്ടപ്പോൾ ഉളളിൽ പേടി തോന്നിയെന്നും പവിത്രൻ പറഞ്ഞു. സ്ഥിരമായി ഇതുവഴി പോകാറുണ്ടെന്നും ആദ്യമായിട്ടാണ് ഇങ്ങനയൊരു അനുഭവമെന്നും പവിത്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...