Wednesday, July 2, 2025 10:52 pm

കേരളാ പോലീസ് വാടകയ്ക്കെടുത്ത പവൻ ഹാൻസ് ഹെലിക്കോപ്റ്റർ തിരുവനന്തപുരത്തെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദങ്ങൾക്കൊടുവിൽ കേരളാ പോലീസ് വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്റർ തിരുവനന്തപുരത്തെത്തി. പവൻ ഹാൻസിന്റെ  ആദ്യ സംഘത്തിൽ രണ്ട് ക്യാപ്റ്റൻമാരും പവൻ ഹാൻസിന്റെ  മൂന്നു എഞ്ചിനിയർമാരും എത്തിയിട്ടുണ്ട്. 11 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ് എത്തിയത്. രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള ഹെലികോപ്റ്ററിൽ ഡല്‍ഹിയിൽ നിന്നും മരുന്നും എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലാണ് ഹെലികോപ്റ്ററുള്ളത്. കമ്പനിയുടെ ഓഫീസ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് നേരത്തെ വിവാദമായ ഹെലിക്കോപ്റ്റർ ഇടപാടിന് കൊവിഡ് 19 യെ തുടർന്നുളള സാമ്പത്തിക പ്രതിസന്ധിക്കിടെയും സർക്കാർ മുൻകൂർ പണം നൽകിയത് വലിയ വിവാദമായിരുന്നു. പ്രതിമാസം 20 മണിക്കൂർ പറത്താൻ ഒരു കോടി 44 ലക്ഷം രൂപ വാടകയ്ക്കാണ് പവൻഹാൻസ് കമ്പനിയ്ക്ക് കരാർ നൽകിയത്. ഇതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് ഹെലിക്കോപ്റ്റർ വാടകയ്ക്ക് നൽകാൻ പല കമ്പനികളും തയ്യാറായിട്ടും ഇതേ കമ്പനിയുമായി കരാറിലെത്തിയതും പ്രതിപക്ഷമടക്കം ഉയർത്തിക്കാട്ടിയിരുന്നു.

എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഹെലികോപ്റ്ററിനായി പോലീസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തതും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാർ ഒപ്പിടൽ അനിശ്ചിത്വത്തിലായി. ഒരു മാസത്തെ വാടകയെങ്കിലും മുൻകൂർ നൽകണമെന്നായിരുന്നു പവൻ ഹൻസിന്റെ ആവശ്യം. ഇതേ തുടർന്ന് സാമ്പത്തിക പ്രതിസന്ധിക്കിടെ ബജറ്റിൽ പോലീസിന് അനുവദിച്ച തുകയിൽ നിന്നും ഒന്നരക്കോടി രൂപ ട്രഷറയിൽ നിന്ന് കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ഗ്രാമപഞ്ചായത്തിൽ ‘പുഷ്പകൃഷി’ ; തൈ വിതരണ ഉത്ഘാടനം നടത്തി

0
കോന്നി : ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന...

കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി...

ഇന്ന് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: തെക്കൻ ജാർഖണ്ഡിന് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ...

കൗമാരക്കാരുടെ കേരള ക്രിക്കറ്റ് ലീഗ് ; അവസരം കാത്ത് പ്രതിഭകളുടെ നീണ്ട നിര

0
വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ. മീശ മുളയ്ക്കാത്ത കൗമാരക്കാരുടെ തകർപ്പൻ പ്രകടനത്തിലൂടെ...