Saturday, April 19, 2025 12:10 pm

കെ.സുധാകരന്‍ പിണറായി വിജയനെതിരെ ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ കേരള ജനതയുടെ വികാരങ്ങളുടെ പ്രതിഫലനമാണ് : സതീശന്‍ പാച്ചേനി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതിന് ശേഷം ഭരണരംഗത്ത് നടമാടിയ അഴിമതിയിലും ഹെലിക്കോപ്റ്റര്‍ ധൂര്‍ത്ത് ഉള്‍പ്പെടെയുള്ള വിഷയത്തിലും സി.പി.എം മറുപടി പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ കേരള ജനത മുഴുവന്‍ പറയാന്‍ ആഗ്രഹിക്കുന്ന വികാരങ്ങളുടെ പ്രതിഫലനമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണ രംഗത്ത് നടക്കുന്ന ധൂര്‍ത്തിനെതിരെ കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരും സിപിഎം നേതാക്കളും പ്രതികരിക്കാന്‍ ധൈര്യം കാണിക്കാത്തതിന്റെ ദുര്യോഗമാണ് കേരളം അനുഭവിക്കുന്നത്.

പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളില്‍ സൈബറിടങ്ങളില്‍ അപഹസിക്കാന്‍ തലച്ചോറ് പിണറായിക്ക് പണയം നല്കി പണി എടുക്കുന്ന ഇടതുപക്ഷക്കാര്‍ക്ക് കൂടി വേണ്ടിയുള്ള അഭിപ്രായമാണ് കെ സുധാകരന്‍ പറഞ്ഞത്. ചെത്തു തൊഴിലാളിയുടെ മകനായി ജീവിത പ്രാരാബ്ധങ്ങള്‍ ഒക്കെ അനുഭവിച്ചറിഞ്ഞ് കടന്നുവന്ന ഒരാള്‍ ഇങ്ങനെ അത്യാഡംബര പൂര്‍വ്വം പൊതുപണം ധൂര്‍ത്തടിച്ചു മുന്നോട്ട് പോകുന്നതിലെ തൊഴിലാളിവര്‍ഗ താല്‍പര്യം എന്താണെന്ന കെ.സുധാകരന്റെ ചോദ്യം നെഞ്ചില്‍ തറച്ചപ്പോള്‍ ഉത്തരമില്ലാതെ ഉഴലുകയാണ് സി.പി.എം.

അനാവശ്യമായി ഹെലിക്കോപ്റ്റര്‍ വാടകക്ക് എടുത്ത് കോടികള്‍ മാസ വാടക കൊടുത്ത് ഉപയോഗിക്കാതെ ദുര്‍വ്യയം നടത്തുന്ന ഭരണകൂടത്തിന്റെ തലവന്റെ നടപടി ധൂര്‍ത്തല്ലേ എന്ന് സി.പി.എം വ്യക്തമാക്കേണ്ടതാണ്. കേരളത്തിന്റെ പൊതുപണം160 കോടിയിലധികം രൂപ പി.ആര്‍ വര്‍ക്കിന് വേണ്ടി ചെലവഴിച്ച കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ നടപടിയെ ന്യായീകരിക്കാന്‍ ഒരു ഇടതുപക്ഷക്കാരനും തയ്യാറാകുമെന്ന് തോന്നുന്നില്ല.

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പ് ചെത്ത് തൊഴില്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്കുമ്പോള്‍ ചെത്തുതൊഴിലാളിയുടെ മകനാണ് മുഖ്യമന്ത്രി എന്ന് പറയുന്നതില്‍ എന്താണ് അഭിമാനക്ഷതം ഉണ്ടായതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ മഞ്ഞക്കണ്ണട മാറ്റിപ്പിടിച്ച്‌ പരിശോധിച്ച്‌ പറയണം.

ഒരു സാധാരണ ചെത്തു തൊഴിലാളിയുടെ മകനായി വന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ആകാന്‍ സാധിച്ചു എന്നതില്‍ പിണറായി വിജയന് അഭിമാനിക്കാമെന്നിരിക്കെ കോണ്‍ഗ്രസ് രാജ്യത്ത് ഉണ്ടാക്കിവെച്ച ഏറ്റവും കരുത്തുറ്റ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഞങ്ങള്‍ ഇതിനെ കാണുന്നതെന്നും പാച്ചേനി പറഞ്ഞു. ഏറ്റവും പ്രതിസന്ധി നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ ഉള്ളവര്‍ക്ക് പോലും ജനാധിപത്യത്തിന്റെ ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്ന രൂപത്തില്‍ ജനാധിപത്യ വ്യവസ്ഥിതി നിലനിര്‍ത്താന്‍ രാജ്യത്ത് കോണ്‍ഗ്രസിന് സാധിച്ചു എന്നുള്ളത് അഭിമാനകരമായ കാര്യമാണ്.

കെ സുധാകരന്‍ പറഞ്ഞ പ്രസക്തമായ കാര്യങ്ങള്‍ മൂലം കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ പിന്തുടരാതെ ബൂര്‍ഷാ വ്യവസ്ഥിതിയുടെ പ്രചാരക വേഷം കെട്ടി കാപട്യ കമ്മ്യൂണിസ്റ്റുകാരനായി മാറിയ മുഖ്യമന്ത്രിയുടെ ധൂര്‍ത്തും കൊള്ളയും കേരളത്തിലെ മൂല്യബോധമുള്ള കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവിലും മുഖ്യമന്ത്രിയുടെ ധൂര്‍ത്തും കൊള്ളയും ചര്‍ച്ച ചെയ്യപ്പെടുമെന്നുള്ള ഭയത്തിലുമാണ് സി.പി.എം അകപ്പെട്ടിരിക്കുന്നതെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലമ്പൂർ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ

0
തിരുവനന്തപുരം : നിലമ്പൂർ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി....

കൊടുന്തറയില്‍ കാട്ടുപന്നി ഇടിച്ച്‌ സ്‌കൂട്ടർ മറിഞ്ഞ് പത്ര ഏജന്റിന് പരിക്ക്

0
പത്തനംതിട്ട : കുറുകെച്ചാടിയ കാട്ടുപന്നിയെ ഇടിച്ച്‌ സ്‌കൂട്ടർ മറിഞ്ഞ് പത്ര...

റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

0
കൊച്ചി: ദിവസം കഴിയുന്തോറും റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ശനിയാഴ്ച മാറ്റമില്ല....

പെരുനാട് കുനങ്കര ശബരി ശരണാശ്രമത്തിലെ അന്നദാന മണ്ഡപത്തിന്റെ നിർമാണോദ്ഘാടനം നടന്നു

0
റാന്നി : പെരുനാട് കുനങ്കര ശബരി ശരണാശ്രമത്തിലെ പുതിയ അന്നദാന...