ചൊള്ളനാവയൽ കോളനിയിലെ ഞങ്ങള്‍ ബുദ്ധിമുട്ടിലാണ് ..സഹായിക്കണം ; ഒറ്റപ്പെട്ടുപോയ 67 ആദിവാസി കുടുംബങ്ങൾക്ക് അടിയന്തിര സഹായവുമായി രമേശ്‌ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് നിയന്ത്രണം മൂലം യാത്രാ സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ പെരുനാട് നാറാണംമൂഴി ചൊള്ളനാവയൽ വനംകുടി കോളനിയിലെ കുടുംബങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റെ അടിയന്തിര ഇടപെടലിലൂടെ താൽക്കാലിക ആശ്വാസം.

അറുപത്തിയേഴ് കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലെ ചില വീടുകളിൽ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന് അറിവ് കിട്ടിയ രമേശ്‌ ചെന്നിത്തല രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയോട് വിഷയത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുവരുവാൻ ചുമതലപ്പെടുത്തുകയും തുടർന്ന് അവർക്ക് വേണ്ടുന്ന ആവശ്യസാധനങ്ങൾ അവിടെ എത്തിക്കുകയും ചെയ്യുകയായിരുന്നു.

വൈസ് ചെയർമാൻ മനോഷ് ഇലന്തൂർ, ഷെമീർ തടത്തിൽ, ജിബിൻ ചിറക്കടവിൽ, ആദിവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്  പ്രിമൽരാജ്, വാർഡ് മെമ്പർ അനിയൻ പി സി, ഊര് മൂപ്പൻ അപ്പുക്കുട്ടൻ, വനസംരക്ഷണ സമിതി പ്രസിഡന്റ്  പൊടിമോൻ എന്നിവർ കോളനിയില്‍ നേരിട്ടെത്തി അവശ്യസാധനങ്ങളുടെ വിതരണത്തിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...