ഇടുക്കി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശ്ശികത്തുക വിഷുവിനു മുൻപ് നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല. സമയബന്ധിതമായി പണം കിട്ടാതെ വന്നതോടെ ഇടുക്കി ജില്ലയിലെ സ്കൂളുകളിലെ പ്രധാനാധ്യാപകർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ജനുവരി മുതലുള്ള തുകയാണ് ലഭിക്കാനുള്ളത്. സ്കൂളുകളിലെ പാചക ത്തൊഴിലാളികൾക്ക് ഡിസംബർ മുതലുള്ള വേതനവും കുടിശ്ശികയാണ്.
100 കുട്ടികളുള്ള ഒരു സ്കൂളിൽ ഒരു കുട്ടിക്ക് 8 രൂപയാണ് ഒരു ദിവസം സർക്കാർ അനുവദിക്കുന്നത്. കുട്ടികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഈ തുക 6 രൂപയുമായി കുറയുകയും ചെയ്യും. ഈ തുക ഉപയോഗിച്ച് എല്ലാ ദിവസവും രണ്ടു തരം കറികളും ആഴ്ചയിൽ ഒരു മുട്ടയും 2 ദിവസം പാലും നൽകണമെന്നാണ് നിർദേശം. പദ്ധതി നടത്തിപ്പിന് ആദ്യഘട്ടത്തിൽ സർക്കാർ അരിയും പയറും നൽകിയിരുന്നു. എന്നാൽ ഏറെ നാളായി അരി മാത്രമായി നൽകുന്നതിനാൽ പ്രധാനാധ്യാപകരുടെ ബാധ്യതയും ഏറി. പച്ചക്കറി, പലവ്യഞ്ജനം എന്നിവയുടെ വിലക്കയറ്റം ഉച്ചഭക്ഷണ പദ്ധതിയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് അധ്യാപകർ പറയുന്നത്.
500 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 35,000 രൂപയിലധികമാണ് ചെലവ്. ഒരു സിലിണ്ടർ പാചക വാതകത്തിന് 1200 രൂപയായി വില. പാചകവാതകം മാത്രം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യണമെന്ന് സർക്കാർ നിർബന്ധിക്കുമ്പോൾ ഒരു മാസം പത്തിലധികം സിലിണ്ടറുകൾ ആവശ്യമാണ്. പാൽ, മുട്ട എന്നിവയുടെ വിലവർധനയും പ്രതിസന്ധി രൂക്ഷ മാക്കുന്നു. കഴിഞ്ഞ വർഷം ഇതേ സാഹചര്യം ഉണ്ടായപ്പോൾ ആഴ്ചയിൽ ഒരു തവണ പാൽ നൽകിയാൽ മതിയെന്നും ഉച്ചക്ഷണത്തിനുള്ള തുക വർധിപ്പിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല.
ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനയിലെ അധ്യാപകർ ഇതിനിടയിൽ സമരം നടത്തിയിരുന്നു. തുക വർധിപ്പിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചെങ്കിലും ധനവകുപ്പിന്റെ കടുത്ത എതിർപ്പു മൂലം തീരുമാനം നടപ്പായില്ല. എല്ലാ സ്കൂളിലും പച്ചക്കറിക്കൃഷി നടത്തി ബാക്കി തുക പഞ്ചായത്ത് കണ്ടെത്തണമെന്ന നിർദേശം സർക്കാർ മുന്നോട്ടുവെച്ചെങ്കിലും അതും നടപ്പായില്ല. വേനലിൽ സ്കൂളുകളിൽ പച്ചക്കറി കൃഷി പ്രായോഗികമല്ലെന്ന് അധ്യാപകർ പറയുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം കഴിഞ്ഞ ഒക്ടോബറിൽ വർധിപ്പിച്ചെന്ന് അറിയിപ്പുണ്ടായെങ്കിലും ഇപ്പോഴും പഴയതുക തന്നെയാണ് സർക്കാർ നൽകുന്നത്. സർക്കാർ ഇനിയും അലംഭാവം തുടർന്നാൽ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലാകുമെന്ന് അധ്യാപകർ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033