കോന്നി : പയ്യനാമണ്ണിൽ സ്വകാര്യ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പയ്യനാമൺ ജംഗ്ഷനിൽ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോന്നി പൂങ്കാവ് റോഡിൽ നടന്ന ആക്സിഡന്റിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി അതുംമ്പുംകുളത്ത് നിന്ന് കോന്നി ഭാഗത്തേക്ക് സഞ്ചരിച്ച ആംബുലൻസിനെ ബൈക്ക് യാത്രികൻ മറികടക്കവേ അപകടം നടക്കാതിരിക്കുവാൻ ആംമ്പുലൻസ് ഡ്രൈവർ വാഹനം ഒഴിച്ചു മാറ്റവേയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റിൻസന് നിസാര പരുക്കേറ്റു. സംഭവത്തിൽ ആംബുലൻസിന്റെ ചില്ലുകൾ തകരുകയും വാഹനത്തിന് തകരാർ സംഭവിക്കുകയും ചെയ്തു. വാഹനം റോഡിന് കുറുകെ വീണതിനാൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ക്രയിൻ ഉപയോഗിച്ച് വാഹനം നീക്കം ചെയ്യുകയായിരുന്നു. കോന്നിയിൽ നിന്ന് ഫയർഫോഴ്സും പോലീസും എത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.