പയ്യനാമണ്ണിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : പയ്യനാമണ്ണിൽ സ്വകാര്യ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പയ്യനാമൺ ജംഗ്ഷനിൽ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോന്നി പൂങ്കാവ് റോഡിൽ നടന്ന ആക്സിഡന്റിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി അതുംമ്പുംകുളത്ത് നിന്ന് കോന്നി ഭാഗത്തേക്ക് സഞ്ചരിച്ച ആംബുലൻസിനെ ബൈക്ക് യാത്രികൻ മറികടക്കവേ അപകടം നടക്കാതിരിക്കുവാൻ ആംമ്പുലൻസ് ഡ്രൈവർ വാഹനം ഒഴിച്ചു മാറ്റവേയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റിൻസന് നിസാര പരുക്കേറ്റു. സംഭവത്തിൽ ആംബുലൻസിന്റെ  ചില്ലുകൾ തകരുകയും വാഹനത്തിന് തകരാർ സംഭവിക്കുകയും ചെയ്തു. വാഹനം  റോഡിന് കുറുകെ വീണതിനാൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ക്രയിൻ ഉപയോഗിച്ച് വാഹനം നീക്കം ചെയ്യുകയായിരുന്നു. കോന്നിയിൽ നിന്ന് ഫയർഫോഴ്സും  പോലീസും എത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...