Friday, May 16, 2025 2:25 am

ഫണ്ട് തിരിമറി കണക്കുകള്‍ പുറത്ത് വിടരുതെന്ന് എം.വി ജയരാജന്‍ ; അനുസരിക്കില്ലെന്ന് കുഞ്ഞികൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സിപിഎം ഫണ്ട് വിവാദങ്ങളെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളെ ഒതുക്കാന്‍ നീക്കവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഇതിന്റെ ഭാഗമായി വി. കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി എം.വി. ജയരാജന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഫണ്ട് തിരിമറി കണക്കുകള്‍ പുറത്ത് വിടരുതെന്ന് ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും കുഞ്ഞികൃഷ്ണന്‍ അത് എതിര്‍ക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം. സിപിഎം ഫണ്ട് തിരുമറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടരുത്. അത് പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം തകര്‍ക്കും. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാം. വെള്ളൂര്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തില്‍ എത്തണമെന്നും ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ തിരിമറിക്ക് പിന്നിലുള്ള ടി.ഐ. മധുസൂധനനെതിരെ കടുത്ത നടപടി വേണം. അതില്‍ നിന്നും പിന്നോട്ടില്ലെന്നും കുഞ്ഞികൃഷ്ണന്‍ ആവര്‍ത്തിക്കുകയായിരുന്നു. വെള്ളൂരില്‍ വ്യാഴാഴ്ച സിപിഎം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനമാണ്. പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുമോയെന്ന സംശയങ്ങളെ തുടര്‍ന്നാണ് ജയരാജന്റെ ഈ അനുനയ നീക്കം. എന്നാല്‍ ഇരുവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്‌ അവ്യക്തത തുടരുകയാണ്. വൈകീട്ട് അഞ്ചിന് പിബി അംഗം എ വിജയരാഘവനാണ് ഉദ്ഘാടനം ചെയ്യുന്നത്.

2011 ജൂലൈ 16ന് പയ്യന്നൂരിലെ സജീവ സിപിഎം പ്രവര്‍ത്തകനായ സി.വി.ധന്‍രാജ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ധന്‍രാജിന്റെ കടങ്ങള്‍ വീട്ടാനും വീട് വെച്ച്‌ നല്‍കാനും പാര്‍ട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. എണ്‍പത്തിയഞ്ച് ലക്ഷത്തിലധികം പിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ 25 ലക്ഷം രൂപയ്ക്ക് ധന്‍രാജിന്റെ കുടുംബത്തിന് വീട് വെച്ചുനല്‍കി. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരില്‍ 5 ലക്ഷവീതവും അമ്മയുടെ പേരില്‍ 3 ലക്ഷവും സഹകരണബാങ്കില്‍ സ്ഥിര നിക്ഷേപം ഇട്ടു.

പാര്‍ട്ടിയുടെ പക്കലുണ്ടായിരുന്ന ബാക്കി വന്ന 42 ലക്ഷം പയ്യന്നൂരിലെ രണ്ട് സിപിഎം നേതാക്കളുടെ ജോയിന്റ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപമാക്കി ഇടുകയും ചെയ്തു. എന്നാല്‍ മരിച്ച ധന്‍രാജിന് 15 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. ഇത് വീട്ടാതെയാണ് നിക്ഷേപം നടത്തിയത്. ധന്‍രാജിന്റെ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തില്‍ ജോലിയുണ്ടെന്നും ആ വരുമാനത്തില്‍ നിന്നും കടം വീടട്ടെയെന്ന് പറഞ്ഞാണ് ബാക്കി പണം നേതാക്കന്മാരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. തുടര്‍ന്ന് സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിച്ച 5 ലക്ഷത്തിന്റെ പലിശ രണ്ട് സ്വകാര്യ നേതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. പിന്നാലെ 42 ലക്ഷവും പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉയര്‍ത്തിയതോടെയാണ് വി. കുഞ്ഞികൃഷ്ണനും സിപിഎം നേതൃത്വവും തമ്മില്‍ ഇടഞ്ഞത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി

0
പ​ത്ത​നം​തി​ട്ട: റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ...

എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

0
തി​രു​വ​ല്ല: എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം...

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം ; പ്രതികളെ പോലീസ് പിടികൂടി

0
തിരുവനന്തപുരം: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന്...

വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച യു​വാ​വ് പിടിയിൽ

0
പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച...