പയ്യോളി : സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി പയ്യോളി നഗരസഭ ഗാന്ധി ജയന്തി ദിനത്തിൽ ബീച്ച് ശുചീകരിച്ചു. മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ശുചീകരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി.കെ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ മാരായ ചെറിയാവി സുരേഷ് ബാബു, എ.പി.റസാഖ്, അൻസില, നിഷ ഗിരീഷ് ,ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിഷ, രജനി എന്നിവർ നേതൃത്വം നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ ടി.ചന്ദ്രൻ ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും മുഴുവൻ പേരും ഏറ്റു ചൊല്ലുകയും ചെയ്തു. നഗര സഭാ ശുചീകരണ ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു. ക്ലീൻ ഓഫീസ് ഡ്രൈവിൻ്റെ ഭാഗമായി നഗരസഭ ഓഫീസ് ശുചീകരണം നടത്തി. നഗരസഭ ഓഫീസ് ജീവനക്കാർ ശുചീകരണത്തിൽ പങ്കാളികളായി