ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് നൽകാനുള്ള പദ്ധതി ഗൂഗിൾപേ നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

ഗൂഗിളിന്റെ യുപിഐ ആപ്പായ ഗൂഗിൾപേ വഴി ഉപഭോക്താക്കൾക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് നൽകാനും മൊബൈൽ ബാങ്കിങ് സൗകര്യം ഏർപ്പെടുത്താനുമുള്ള പ്ലെക്‌സ് പ്രൊജകട് കമ്പനി നിർത്തിവെച്ചു. പദ്ധതി പ്രഖ്യാപിച്ച് രണ്ടുവർഷത്തിന് ശേഷമാണ് പിൻവാങ്ങാനുള്ള തീരുമാനം. പദ്ധതി നടത്തിപ്പ് ചുമതലയുള്ളയാൾ കമ്പനി വിട്ടതും സമയപരിധി കഴിഞ്ഞതുമാണ് നിർത്തിവെക്കാൻ കാരണം. 2020 ലാണ് സിറ്റി ഗ്രൂപ്പിന്റെയും സ്റ്റാൻഡ്‌ഫോർഡ് ഫെഡറൽ ക്രെഡിറ്റ് യൂണിയന്റെയും സഹകരണത്തോടെ 2021 തുടക്കത്തിൽ ഉപഭോക്താക്കൾക്ക് ഗൂഗിൾപേ വഴി ബാങ്ക് അക്കൗണ്ട് നൽകുമെന്ന പദ്ധതി പ്രഖ്യാപിച്ചത്.

പ്ലെക്‌സ് എന്ന് പേരിട്ട പദ്ധതിയിലെ സേവിംഗ് അക്കൗണ്ടിന് മാസാന്ത ഫീസോ ഓവർ ഡ്രാഫ്റ്റ് ചാർജോ മിനിമം ബാലൻസ് നിബന്ധനയോ ഇല്ലെന്നും പറഞ്ഞിരുന്നു. മാസ്റ്റർ കാർഡ് നെറ്റ്‌വർക്കിൽപ്പെടുന്ന ഡെബിറ്റ് കാർഡും നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങളെല്ലാം ഇല്ലാതായിരിക്കുകയാണ്. ആമസോൺ പേ, പേപാൽ, സ്‌ക്വയർ, റോബിൻഹുഡ് തുടങ്ങിയ കമ്പനികൾ ഓൺലൈനായി ഷോപ്പിങ്, കടം നൽകൽ, നിക്ഷേപം തുടങ്ങിയ സർവീസുകൾ നൽകിയതിനെ തുടർന്നായിരുന്നു ഗൂഗിൾപേ ഈ രംഗത്തേക്കിറങ്ങിയത്.

എന്നാൽ ഈ സേവനങ്ങൾ നൽകുന്നതിനപ്പുറം ബാങ്കുകൾക്കും മറ്റു സാമ്പത്തിക സ്ഥാപനങ്ങൾക്കും ഇതിനായി ഡിജിറ്റൽ സൗകര്യ മൊരുക്കുകയാണ് ലക്ഷ്യമെന്നാണ് ഗൂഗിൾ വക്താവ് അറിയിച്ചിട്ടുള്ളത്. ഇതാണ് ഉപഭോക്താക്കൾക്ക് മികച്ച സർവീസ് നൽകാനുള്ള വഴിയെന്നും അവർ പറഞ്ഞു. സിറ്റിഗ്രൂപ്പ് അടക്കം ഡസനിലധികം ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളുമായി പ്ലെക്‌സിൽ ഉൾപ്പെടുത്താൻ ചർച്ച നടത്തിയെന്ന് കഴിഞ്ഞ വർഷം ഗൂഗിൾ പറഞ്ഞിരുന്നു.

ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലേക്കായിരുന്നു സംവിധാനം ഒരുക്കിയിരുന്നത്. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് നാലു ലക്ഷം പേർ പ്ലെക്സ് പദ്ധതിയ്ക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. 2017 ലാണ് ഗൂഗിൾ പേ അവതരിപ്പിക്കപ്പെട്ടത്. 2018 ജനുവരി എട്ടു മുതലാണ് പ്രവർത്തന സജ്ജമായത്. നിലവിലുള്ള സംവിധാനങ്ങൾ ഗൂഗിൾപേ തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...