റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ ദിനാഘോഷം നടത്തി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ് ഉത്ഘാടനം ചെയ്തു. ചെയർപേഴ്സൺ നിഷാരാജീവ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എസ്.സി ഗോകുൽ വിഷയവതരണം നടത്തി. കുടുംബശ്രീയുടെ സ്ഥാപകദിനമാണ് കുടുംബശ്രീ ദിനമായി ആചരിച്ചത്. 1998 മെയ് – 17 ആരംഭിച്ചതാണ് കുടുംബശ്രീ. സ്ത്രീകളെ ശാക്തികരിക്കാനും ദാരിദ്രം ഇല്ലാതാക്കാനും സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടാണ് രൂപീകരിച്ചത്. കുടുംബശ്രീയുടെ നേട്ടങ്ങളെ അംഗീകരിക്കാനും സ്ത്രികളെ സമൂഹത്തിൽ ഉയർത്താനും ശക്തമാക്കാനും വേണ്ടിയാണ് ദിനം ആഘോഷിക്കുന്നത്. വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺ, ഉപസമതി അംഗങ്ങളായ ഓമനഗോപാലൻ, ഗീതാ രാജപ്പൻ, ഷേർളി രാജു, ഐഷാ ബേബി, മഞ്ചു എസ്.നായര്‍, അമ്പിളി രാജേന്ദ്രന്‍, ഇ.ടി അനിത, കവിതാ സന്തോഷ്, ലക്ഷ്മി ബിനോയി, മോളി മാത്യു, ബിബി ബിജു എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























