റാന്നി : കോവിഡ് വാക്സിനേഷന്‍ കേന്ദ്രമായ മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്സിനേഷനെത്തുന്നവര്‍ക്ക് മഴയത്തു കയറി നില്‍ക്കാനായി നിര്‍മ്മിച്ചിരുന്ന താല്‍ക്കാലിക ഷെഡ് പൊളിച്ചുനീക്കിയ പഴവങ്ങാടി പഞ്ചായത്തു ഭരണ സമിതിയുടെ നടപടിയില്‍ ബിജെപി പഴവങ്ങാടി പഞ്ചായത്ത് കമ്മറ്റി പ്രിതിഷേധിച്ചു. പൊളിച്ചുമാറ്റിയ ഷെഡിനു പകരം പുതിയ ഷെഡ് അടിയന്തിരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തു പ്രസിഡന്റിനെ ഉപരോധിച്ചു.
പ്രതിഷേധ പരിപാടി ബി ജെ പി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിനു സി മാത്യു ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ മോര്‍ച്ചാ മണ്ഡലം വൈസ് പ്രസിഡന്റ് സോജന്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് റഞ്ചി പുല്ലംപള്ളി, റ്റി ജി തങ്കപ്പന്‍ പിള്ള, സാജന്‍ സി ഒ, സുനില്‍, രവീന്ദ്രന്‍ നായര്‍ നാലുകെട്ടില്‍, കുഞ്ഞുരാമന്‍, വിജയന്‍ കുഴിക്കാട് എന്നിവര്‍ പ്രസംഗിച്ചു.