റാന്നി – പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതയെ ബി.ജെ.പി ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കോവിഡ് വാക്സിനേഷന്‍ കേന്ദ്രമായ മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍  വാക്സിനേഷനെത്തുന്നവര്‍ക്ക് മഴയത്തു കയറി നില്‍ക്കാനായി നിര്‍മ്മിച്ചിരുന്ന താല്‍ക്കാലിക ഷെഡ് പൊളിച്ചുനീക്കിയ പഴവങ്ങാടി പഞ്ചായത്തു ഭരണ സമിതിയുടെ നടപടിയില്‍ ബിജെപി പഴവങ്ങാടി പഞ്ചായത്ത് കമ്മറ്റി പ്രിതിഷേധിച്ചു. പൊളിച്ചുമാറ്റിയ ഷെഡിനു പകരം പുതിയ ഷെഡ് അടിയന്തിരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്  പഞ്ചായത്തു പ്രസിഡന്റിനെ ഉപരോധിച്ചു.

പ്രതിഷേധ പരിപാടി ബി ജെ പി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്  ബിനു സി മാത്യു ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ മോര്‍ച്ചാ മണ്ഡലം വൈസ് പ്രസിഡന്റ്  സോജന്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് റഞ്ചി പുല്ലംപള്ളി, റ്റി ജി തങ്കപ്പന്‍ പിള്ള, സാജന്‍ സി ഒ, സുനില്‍, രവീന്ദ്രന്‍ നായര്‍ നാലുകെട്ടില്‍, കുഞ്ഞുരാമന്‍, വിജയന്‍ കുഴിക്കാട് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...