പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ഈ റോഡില്‍ ഒന്നുവരുമോ ? ഒരു നാടിന്റെ ദുരിതം നേരിട്ടുകാണാം…

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി പാലം – ബംഗ്ലാവുപടി റോഡിന്റെ തകര്‍ച്ച മൂലം യാത്രാ ദുരിതവുമായി പ്രദേശവാസികള്‍ വലയുന്നു. ചേത്തയ്ക്കൽ – ഇടമുറി – പുള്ളിക്കല്ല് – മടന്തമൺ റോഡിന്റെ  ബംഗ്ലാവുപടി ഭാഗമാണ് തകര്‍ച്ച നേരിടുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഈ റോഡ്.

പഴവങ്ങാടി , നാറാണംമൂഴി എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത് . ചേത്തയ്ക്കൽ – മടന്തമൺ റോഡിൽ ബംഗ്ലാവുപടി – ഇടമുറി പാലം വരെയാണ് പൂര്‍ണ്ണ തകര്‍ച്ച. ഇവിടെ ടാറിങ് പൂർണമായി പൊളിഞ്ഞു കിടക്കുകയാണ്. പലയിടത്തും മെറ്റലുകൾ മാത്രമേ കാണാനുള്ളൂ. ഇരുചക്ര വാഹനങ്ങൾ മെറ്റലിൽ തെന്നി അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇടമുറിയിലെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന റേഷന്‍ കട ഈ ഭാഗത്താണ്. ഇവിടെ എത്തി സാധനങ്ങള്‍ വാങ്ങണമെങ്കില്‍ നടക്കുക തന്നെ ശരണം. ഓട്ടോറിക്ഷകള്‍ ഇവിടുത്തെ സഞ്ചാരികളെ വേണ്ടെന്നു വെച്ചിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി റോഡുകൾ പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് ഇടമുറി സ്വദേശി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.

ചേത്തയ്ക്കൽ – മടന്തമൺ – റോഡ് നവീകരണത്തിന് 65 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് ജില്ലാ കളക്ടര്‍ കമ്മീഷനെ അന്ന് അറിയിച്ചത്. ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്ന പഴവങ്ങാടി പഞ്ചായത്തിന്റെ  ഭാഗം ഉടന്‍ പുനരുദ്ധാരണം നടത്തുമെന്ന് കഴിഞ്ഞ ഭരണസമതിയുടെ പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാല്‍ റോഡില്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണ് യഥാര്‍ഥ വസ്തുത. പുതിയ ഭരണസമിതിയും പ്രസിഡന്റും അധികാരമേറ്റിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. റോഡിന്റെ തകര്‍ച്ച അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ഇതുവഴിയുള്ള ഏക ബസ് സര്‍വ്വീസും നിര്‍ത്തും. ഇതോടെ ഒരു നാടിന്റെ ദുരിതം പൂര്‍ണ്ണമാകും.

ചേത്തയ്ക്കല്‍-കൂത്താട്ടുകുളം എം.എല്‍.എ റോഡിനേയും മുക്കട-ഇടമണ്‍-അത്തിക്കയം എം.എല്‍.എ റോഡിനേയും ബന്ധിപ്പിക്കുന്ന എളുപ്പ വഴികൂടിയാണിത്. ഇതേ റോഡിന്റെ പാലം ജംങ്ഷന്‍ മുതല്‍ സ്കൂള്‍ ജംങ്ഷന്‍ വരെയുള്ള നാറാണംമൂഴി പഞ്ചായത്തിന്റെ  ഭാഗം ജില്ലാ പഞ്ചായത്തിന്റെ  ചുമതലയില്‍ ടാറിംങ് പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ ഇവിടുത്തെ ചില ഭാഗങ്ങളും തകര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഈ റോഡിലെ പുള്ളിക്കല്ലു മുതല്‍ മടന്തമണ്‍ വരെയുള്ള ഭാഗവും സഞ്ചാരയോഗ്യമാണ്. പഴവങ്ങാടി പഞ്ചായത്തിന്റെ ഭാഗമാണ് തകര്‍ച്ച നേരിടുന്നത്.

തെരഞ്ഞെടുപ്പ്‌ ആകുമ്പോള്‍ വാഗ്ദാനപ്പെരുമഴയുമായി സ്ഥാനാര്‍ഥികളും നേതാക്കളുമെത്തും. പിന്നീട് അവരുടെ പൊടിപോലും ഇവിടെ കാണില്ല എന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായ അനുഭവം നാട്ടുകാര്‍ പങ്കുവെച്ചു. ദുരിതത്തിലായിരിക്കുന്ന നാട്ടുകാരുടെ ക്ഷേമം അന്വേഷിക്കുന്നതിലും താല്‍പ്പര്യം ചിലര്‍ക്ക് പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറുകളുടെയും പാറമാടകളുടെയും പ്രവര്‍ത്തനം തടസ്സമില്ലാതെ നടക്കുന്നതിലാണെന്നാണ് ആക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...