Thursday, July 3, 2025 1:02 pm

യു.ഡി.എഫ്. പ്രവേശനം തടഞ്ഞത് ഉമ്മന്‍ ചാണ്ടിയെന്ന് പി.സി.ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തന്‍റെ യു.ഡി.എഫ്. പ്രവേശനത്തിന് തടയിട്ടത് ഉമ്മന്‍ ചാണ്ടിയാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എംഎല്‍എ. യു.ഡി.എഫ്. യോഗത്തില്‍ തന്നെ ഘടകക്ഷിയാക്കുന്നതിനെ അനുകൂലിച്ചാണ് ഐ ഗ്രൂപ്പും ചെന്നിത്തലയും നിലപാടടെടുത്തത്. എന്നാല്‍ എ ഗ്രൂപ്പ് അതിനെ എതിര്‍ക്കുകയായിരുന്നുവെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. എ. ഗ്രൂപ്പിന്റെ എതിര്‍പ്പിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നാണ് മനസിലാക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള എതിര്‍പ്പിന്റെ കാരണമെന്താണെന്ന് അറിയാം. അക്കാര്യം അധികം വൈകാതെ പത്രസമ്മേളനം വിളിച്ച് എല്ലാവരെയും അറിയിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ അതിന് സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും ഭാഗമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നാലാം മുന്നണി രൂപീകരിക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. മൂന്നുമുന്നണികളോടുമുള്ള അസംതൃപ്തി പുലര്‍ത്തുന്നവരെ കൂട്ടിച്ചേര്‍ത്താകും മുന്നണി ഉണ്ടാക്കുക. വിശ്വകര്‍മജര്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ മുന്നണിയിലുണ്ടാകും. കേരളത്തിലെ 140 മണ്ഡലങ്ങളിലും മുന്നണിക്ക് സ്ഥാനാര്‍ഥിയുണ്ടാകുമെന്നും ജനപക്ഷം അതില്‍ അഞ്ചോ ആറോ സീറ്റുകള്‍ മാത്രമാകും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മണ്ഡലങ്ങളിലും സ്വാധീന ശേഷിയുള്ള വിഭാഗങ്ങളിലെ ആളുകള്‍ സ്ഥാനാര്‍ഥികളാകും. അതേസമയം പൂഞ്ഞാറില്‍ മത്സരിക്കുമെന്നും ഒറ്റയ്ക്ക് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

0
തിരുവനന്തപുരം : രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ...

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...

കോട്ടയം മെഡിക്കൽ കോളജ് അപകടം ; തകർന്നതെന്ന് പ്രവർത്തനരഹിതമായ കെട്ടിടമെന്ന് ആരോഗ്യമന്ത്രി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ കെട്ടിടമാണ് തകർന്നതെന്ന് ആരോഗ്യമന്ത്രി വീണാ...

ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍ ആത്മഹത്യ ചെയ്തു

0
മുംബൈ : ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന്‍...