വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ് പോലീസിന് മുമ്പാകെ ഹാജരാകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ് പോലീസിന് മുമ്പാകെ ഹാജരാകും. പാലാരിവട്ടം പോലീസ് നോട്ടീസ് നല്‍കി. പി.സി ജോര്‍ജ് ഉച്ചയ്ക്ക് ശേഷം ഹാജരാകും. അതിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നുണ്ടായിരുന്നു. അതേസമയം പി.സി ജോര്‍ജിന്റെ ജാമ്യം മതവിദ്വേഷ പ്രസംഗ കേസില്‍ റദ്ദാക്കണമെന്ന പോലീസിന്റെ അപേക്ഷയില്‍ ഇന്ന് വിധി പറയും. വിധി പറയുക തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്.

പോലീസ് കേസെടുത്തത് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ്. പോലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് ജാമ്യം ലഭിച്ചിരുന്നു. പോലീസിന്റെ ആവശ്യം ഈ ജാമ്യം റദ്ദാക്കണമെന്നാണ്. ജാമ്യ വ്യവസ്ഥകള്‍ പി.സി ജോര്‍ജ്ജ് ലംഘിച്ചുവെന്നും മതവിദ്വേഷ പ്രസംഗം കൊച്ചിയില്‍ വീണ്ടും നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...