Wednesday, April 24, 2024 8:55 pm

പി.സി ജോർജ്ജിന്റെ വൃത്തികെട്ട വായ വന്ധ്യംകരണത്തിന് വിധേയമാക്കണം ; വി.എസ് ജോയ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് വിവിധ തുറകളില്‍ നിന്നും ഉയരുന്നത്. പി.സി ജോർജ്ജിന്റെ വൃത്തികെട്ട വായ വന്ധ്യംകരണത്തിന് വിധേയമാക്കണമെന്നാണ് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് പ്രതികരിച്ചത്. പ്രതിപക്ഷ നേതാവും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് പി.സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ രംഗത്ത് വന്നത്.

മുൻ എംഎൽഎ പി.സി ജോർജിന്റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വർഗീയത ആളിക്കത്തിക്കാൻ പി.സി ജോർജ് ശ്രമിക്കുന്നുവെന്നും മുൻകൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും വി.ഡി സതീശൻ വ്യക്തമാക്കി. പി.സി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയ വാദിയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍യുമായ ഷാഫി പറമ്പിലിന്റെ വിമർശനം. കേരളത്തിലെ സാമൂഹിക സൗഹാർദ അന്തരീക്ഷത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നയാളാണ് പി.സി ജോർജ്. പോലീസിന്റെയും സർക്കാരിന്റെയും മൃദു സമീപനമാണ് പി.സി ജോർജിന് പ്രോത്സാഹനമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി.സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോർട്ട് പോലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ജോര്‍ജിനെിതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത ചൂടു വകവെക്കാതെ കൊട്ടിക്കലാശം ഗംഭീരമാക്കി ഇടതുമുന്നണി

0
റാന്നി: കനത്ത ചൂടു വകവെക്കാതെയും മഴ ഭീക്ഷണി മാറി നിന്നതോടെയും കൊട്ടിക്കലാശം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥി അഖിലേഷ് യാദവ് ; നാളെ പത്രിക സമര്‍പ്പിക്കും

0
ലക്‌നൗ: എസ്പി ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ...

നാളെ (25) നിശബ്ദ പ്രചാരണം ; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും

0
പത്തനംതിട്ട : ഇന്ന് (24) വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ...

ജില്ലയിൽ ഇതുവരെ വോട്ട് ചെയ്യപ്പെട്ട പോസ്റ്റല്‍ ബാലറ്റുകള്‍ 13,779

0
പത്തനംതിട്ട : മണ്ഡലത്തില്‍ ഇതുവരെ വോട്ട് ചെയ്യപ്പെട്ടത് 13,779 പോസ്റ്റല്‍ ബാലറ്റുകള്‍....