കോട്ടയം : സരിത പിണറായിയുടെ ചട്ടുകമെന്ന് പി.സി ജോര്‍ജ്. കറന്‍സി കടത്ത് മറയ്ക്കാന്‍ സിപിഎം സരിതയെ ഉപയോഗിക്കുന്നു. സരിതയുടെ ആരോപണത്തിന് തൊട്ട് പിന്നാലെയാണ് ജോര്‍ജിന്റെ തള്ളി പറച്ചില്‍. സ്വപ്നയുമൊത്ത് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്താന്‍ ജോര്‍ജ് പ്രേരിപ്പിച്ചെന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. സ്വപ്നക്കായി വാര്‍ത്താ സമ്മേളനം നടത്തണമെന്ന് ജോര്‍ജ് നിര്‍ബന്ധിച്ചെന്നായിരുന്നു സരിതയുടെ പ്രധാന ആരോപണം. എന്നാല്‍ പച്ചക്കള്ളമാണ് സരിത പറയുന്നതെന്ന് ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചാണ് ഇത് ഉണ്ടാകാതിരിക്കാന്‍ സരിതയെ സിപിഎം ഇറക്കിയിരിക്കുകയാണ്.
എല്ലാവരും ചതിച്ചപ്പോള്‍ സരിതയെ സഹായിച്ച ആളാണ് ഞാന്‍. ആ തനിക്കെതിരെ തന്നെ അവര്‍ ഗൂഢാലോചന ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ വരുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഗൂഢാലോചന തന്ത്രം പ്രയോഗിക്കുന്നത് സിപിഎം ആണ്. ഇത്തവണ അതിനായി സരിതയെ കൂട്ട് പിടിച്ചിരിക്കുന്നു. ഇപ്പോഴും സരിതയോട് തനിക്ക് സഹതാപം ഉണ്ട്. ഇതൊന്നും തന്റെ അടുത്ത് ചിലവാകില്ല. പിണറായി വിജയന്റെ സൂചി ആയി മാറിയ ആ സ്ത്രി പഴയ കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. മകനുമായി സഹായത്തിന് തന്റെ അടുത്ത് വന്നയാളാണ് സരിത.
പി.സി ജോര്‍ജ് പറഞ്ഞിട്ടാണ് ഇപ്പോള്‍ കേസില്‍ ഇടപെട്ടതെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. സരിതയെ നേരിട്ട് കണ്ടിട്ടില്ല എന്നാണ് സ്വപ്ന പറഞ്ഞിരുന്നത്. എന്നാല്‍ സ്വപ്നയുമായി നേരിട്ട് പരിചയം ഉണ്ടെന്ന് സരിത വ്യക്തമാക്കി. രണ്ട് തവണ ജയിലില്‍ വച്ച് കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഇടപെട്ടത്.