മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന് തിരിച്ചടി നേരിട്ടു. ഫലം പ്രഖ്യാപിക്കാനിരുന്ന ആറാം സീറ്റിൽ ബിജെപിയുടെ ധനഞ്ജയ് മഹാദിക് ശിവസേനയുടെ സഞ്ജയ് പവാറിനെ പരാജയപ്പെടുത്തി. അപ്രതീക്ഷിതമായി 10 വോട്ടുകൾ ബിജെപിക്ക് അനുകൂലമായി പോൾ ചെയ്തതായാണ് വിവരം. ബിജെപിയും ശിവസേന സഖ്യവും മൂന്ന് സീറ്റുകൾ വീതം നേടി. രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്.

ധനഞ്ജയ് മഹാദിക്കിനെ കൂടാതെ ബി.ജെ.പിയുടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോണ്ടെ, കോണ്‍ഗ്രസിന്റെ ഇമ്രാൻ പ്രതാപ്ഗര്‍ഹി, എൻ.സി.പിയുടെ പ്രഫുൽ പട്ടേൽ, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവരാണ് വിജയിച്ചത്. പിയൂഷ് ഗോയലിനും അനിൽ ബോണ്ടിനും 48 വോട്ടുകൾ വീതമാണ് ലഭിച്ചത്. ജയിക്കാൻ വേണ്ടിയിരുന്നത് 41 വോട്ടുകളായിരുന്നു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പോരാട്ടത്തിനല്ല, വിജയത്തിനാണ് എന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. അറസ്റ്റിലായ മന്ത്രി നവാബ് മാലിക്കിനും മുൻ മന്ത്രി അനിൽ ദേശ്മുഖിനും കോടതി ജാമ്യം അനുവദിക്കാത്തതാണ് ശിവസേനയ്ക്ക് തിരിച്ചടിയായത്. ബി.ജെ.പിയും ശിവസേനയും ക്രോസ് വോട്ടിംഗും ചട്ടലംഘനവും നടത്തിയെന്ന പരാതിയുടെ പശ്ചാത്തലത്തിൽ എട്ട് മണിക്കൂർ വൈകിയാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...